മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. മലയാളത്തിലെ ഏറ്റവും വലിയ താരം ആരാണ് എന്ന് ചോദിച്ചാൽ മമ്മൂട്ടി, മോഹൻലാൽ എന്നല്ലാതെ മറ്റൊരു ഉത്തരം മലയാളികൾക്ക് കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിൻറെ സിനിമാ കരിയറിലും വ്യക്തിപരമായ ജീവിതത്തിലും എന്നും അദ്ദേഹത്തിനൊപ്പം താങ്ങും തണലുമായി നിന്നത് ഇദ്ദേഹത്തിൻറെ ഭാര്യ സുൽഫത്ത് ആണ്. സുലു എന്നാണ് മമ്മൂട്ടി അദ്ദേഹത്തിൻറെ ഭാര്യയെ വിളിക്കുന്നത്. വളരെ മനോഹരമായ ഒരു പ്രണയകഥ ഇവർ തമ്മിൽ ഉണ്ട്. അത് നിങ്ങൾ കേട്ടിട്ടുണ്ടോ?
ഇരുവരും ഭാര്യഭർത്താക്കന്മാർ മാത്രമല്ല വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇരുവരുടെയും നാല്പത്തി മൂന്നാം വിവാഹ വാർഷികം കൂടിയാണ് ഇന്ന് എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. അന്ന് മമ്മൂട്ടി സിനിമയിൽ ചെറിയ ചില വേഷങ്ങൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു വക്കീൽ ആയിട്ടായിരുന്നു മമ്മൂട്ടി അന്ന് ജോലി ചെയ്തത്. തികച്ചും നാട്ടുനടപ്പ് പ്രകാരം ആയിരുന്നു ഇവരുടെ വിവാഹം ചെയ്തത്.
സുലുവിനെ ആദ്യമായി പെണ്ണുകാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തിൽ അടുത്തിടെ തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ വീട്ടുകാർ അദ്ദേഹത്തിനുവേണ്ടി കാര്യമായി പെണ്ണ് അന്വേഷിക്കുന്ന സമയമായിരുന്നു അത്. ഒന്ന് രണ്ട് പെണ്ണുകാണൽ കഴിഞ്ഞു. മൂന്നാമതായി മമ്മൂക്ക കാണാൻ ചെന്ന പെൺകുട്ടി ആയിരുന്നു സുൽഫത്ത്.
മമ്മൂട്ടിക്ക് അവരെ വളരെ ഇഷ്ടമായി. മമ്മൂക്കയുടെ വീട്ടുകാർക്കും ഈ ബന്ധം ഇഷ്ടപ്പെട്ടു. അങ്ങനെ ഇരുവരും തമ്മിൽ വിവാഹം ചെയ്യുകയായിരുന്നു. പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു സുൽഫത്ത് അന്ന്. വിവാഹം കഴിഞ്ഞ് ഏഴാമത്തെ ദിവസമാണ് ഒരു സിനിമയിൽ മമ്മൂട്ടി ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുവാൻ പോകുന്നത്. അതിനുമുൻപ് മമ്മൂട്ടി ചെയ്തത് എല്ലാം തന്നെ ചെറിയ ചില വേഷങ്ങൾ മാത്രം ആയിരുന്നു. ആദ്യകാലങ്ങളിൽ അഭിനയത്തിനൊപ്പം അഭിഭാഷക ജോലിയും മമ്മൂട്ടി ഒപ്പം കൊണ്ടുപോയിരുന്നു. സിനിമയിൽ സജീവമാകുന്നതിന് ഇതിനും ഒന്നര വർഷങ്ങൾക്ക് ശേഷമാണ്. അങ്ങനെയാണ് അഭിഭാഷക ജോലി താൽക്കാലികമായി ഉപേക്ഷിക്കുന്നത്.