മലയാളികളുടെ മനസ്സിൽ വലിയൊരു നോവായി മാറിയ പേരായിരുന്നു അർജുൻ എന്നത്. ഷീരൂരിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചത്. ഒരു ഉരുൾപൊട്ടലിൽ ഇദ്ദേഹത്തിൻറെ ലോറി അടക്കം പുഴയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. വലിയ രീതിയിലുള്ള മഴയായിരുന്നു ആ സമയത്ത് ഇതുകൊണ്ടിരുന്നത് എന്നതുകൊണ്ടുതന്നെ പുഴയിൽ എല്ലാം വലിയ രീതിയിൽ അടിയോഴുക്ക് ഉണ്ടായിരുന്നു. മാത്രവുമല്ല വലിയ രീതിയിൽ കർണാടക സർക്കാർ തെരച്ചിൽ വിമുഖത കാണിച്ചു എന്നും പരാതികൾ ഉണ്ടായിരുന്നു
x .
ഇപ്പോൾ അർജുൻ മരം കൊണ്ടുപോയിരുന്ന ട്രക്ക് കണ്ടെത്തിയിരിക്കുകയാണ് എന്നാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ആണ് ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി എന്നാണ് ഇദ്ദേഹം പറയുന്നത്. ഉടൻ തന്നെ അത് പുറത്തെടുക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. 15 അടി താഴ്ചയിലാണ് ലോറി ഉള്ളത് എന്നാണ് പറയപ്പെടുന്നത്. പുഴയുടെ അടിത്തട്ടിലാണ് ലോറി ഉള്ളത് എന്നാണ് എംഎൽഎ പറഞ്ഞിരിക്കുന്നത്.
ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാല്പെയും പറയുന്നു. ലോറി തലകീഴായിട്ടാണ് കിടക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഡ്രഡ്ജർ ഈ ഭാഗത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. ക്യാമറയുമായി പുഴയിൽ ഇറങ്ങും എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. സിപി ഫോർ മാർക്കിൽ നിന്നും 30 മീറ്റർ അകലെയാണ് 15 അടി താഴ്ചയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുള്ളത്. രണ്ട് ടയറിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.
എന്നാൽ ഇതു തന്നെയാണോ ലോറി എന്ന് പറയാൻ ആയിട്ടില്ല എന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്. ട്രക്കിന്റെ മുൻഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പനിയുടെ ഭാഗവും കണ്ടു എന്നാണ് മനാഫ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ബാക്കി മണ്ണിന് അടിയിൽ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളത് എന്നാണ് വാൽപേ പറഞ്ഞത് ഇത് മനാഫ് ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. അർജുൻ ഉൾപ്പെടെ മൂന്നുപേരെ ആയിരുന്നു കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും നടന്നുവരികയാണ്. നേരത്തെ നദി കറിയിൽ തന്നെ അർജുൻ സഞ്ചരിച്ചിരുന്ന ലോറിയിലെ തടിക്കഷണങ്ങൾ ലഭിച്ചിരുന്നു.