മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാനന്ദൻ. കഴിഞ്ഞ ജൂൺ 29 ആം തീയതി ആയിരുന്നു ഇവരുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ശ്രീജു എന്ന യുവാവിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ലണ്ടനിൽ അക്കൗണ്ടൻറ് ആയിട്ടാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഇദ്ദേഹമാണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്.
ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിടുകയാണ്. വീണ്ടും കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങുകയാണ് മീരാനന്ദൻ. കല്യാണം കഴിഞ്ഞ ഉടനെ ജോലിത്തിരക്ക് ഉള്ളതുകൊണ്ട് രണ്ടുപേരും രണ്ടു സ്ഥലങ്ങളിലേക്ക് ആയിരുന്നു പോയത്. മീര ദുബായിലേക്ക് ശ്രീജു ലണ്ടനിലേക്ക് ആയിരുന്നു മടങ്ങിപ്പോയീരുന്നത്. ഇപ്പോൾ വിവാഹ റിസപ്ഷന് വേണ്ടി മീര ലണ്ടനിൽ എത്തിയിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ മീരാനന്ദൻ മാധ്യമങ്ങളെ കണ്ടിരുന്നു. ലണ്ടനിൽ വച്ച് ഭർത്താവിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ഒരു റിസപ്ഷൻ ഉണ്ടായിരിക്കും എന്ന് താരം പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ നടന്നിരിക്കുന്നത്. സിനിമാ മേഖലയിലെ സുഹൃത്തുക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ല എങ്കിലും ഒരു വ്യക്തി പങ്കെടുത്തിരുന്നു.
ആൻ അഗസ്റ്റിൻ ആണ് മീരാനന്ദൻറെ റിസപ്ഷനിൽ ഇപ്പോൾ പങ്കെടുത്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായിട്ടുള്ള ഉണ്ണിയും ഇതിൽ പങ്കെടുത്തിട്ടുണ്ട്. അതേസമയം ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ മീര സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന്റെ അവസാന ആഘോഷം എന്നായിരുന്നു മീര ക്യാപ്ഷൻ ആയി നൽകിയത്. ലണ്ടൻ റിസപ്ഷൻ എന്നും ഇവർ ക്യാപ്ഷനിൽ കൂട്ടിച്ചേർത്തു. ശ്രീജുവിനെ തോളിലേറ്റ് സുഹൃത്തുക്കൾ വരുന്നതും മീര ഡാൻസ് ചെയ്യുന്നതും എല്ലാം തന്നെ ഇതിൽ ഉണ്ട്. കറുപ്പ് ഗൗൺ ആയിരുന്നു മീര അണിഞ്ഞത്. അതേസമയം കറുപ്പ് സ്യൂട്ട് ആയിരുന്നു ശ്രീജു ധരിച്ചത്. എന്തായാലും ഇവർക്കും മംഗളകരമായ ഒരു വിവാഹ ജീവിതം ആശംസിക്കുകയാണ് ഇപ്പോൾ ആരാധകർ എന്ന് മാത്രമല്ല വിവാഹം കഴിഞ്ഞാലും സമൂഹമാധ്യമങ്ങളിലും പറ്റുമെങ്കിൽ സിനിമ ടെലിവിഷൻ മേഖലയിലും മീരാനന്ദൻ വളരെ സജീവമായി തുടങ്ങണം എന്നാണ് വലിയ വിഭാഗം പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഗ്രഹിക്കുന്നത് എന്നതാണ് സത്യകഥ.