മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ദേവനന്ദ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ ഇപ്പോഴും പലർക്കും കുട്ടിയെ മനസ്സിലാവണമെന്നില്ല. പക്ഷേ മാളികപ്പുറം എന്ന സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചു കുട്ടിയാണ് ദേവനന്ദ എന്ന് പറഞ്ഞാൽ ഇവരെ മനസ്സിലാവാത്ത മലയാളികൾ ആരും തന്നെ ഇപ്പോൾ ഉണ്ടാവില്ല. കാരണം മലയാള സിനിമയിൽ അത്ഭുതങ്ങൾ തീർത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ മാളികപ്പുറം എന്ന കൊച്ചു സിനിമ. കഴിഞ്ഞവർഷം അവസാനം റിലീസ് ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
അതേസമയം പലരുടെയും വിചാരം ദേവനന്ദയുടെ ആദ്യത്തെ സിനിമയാണ് മാളികപ്പുറം എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇതിനു മുൻപ് ദേവനന്ദ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകൾ എന്നു പറയുമ്പോൾ മൂന്നോ നാലോ സിനിമകൾ ആയിരിക്കും എന്നാണ് നിങ്ങൾ കരുതുക. എന്നാൽ യഥാർത്ഥത്തിൽ 11 സിനിമകളിൽ ആണ് ദേവനന്ദ ഇതിനു മുൻപ് അഭിനയിച്ചിട്ടുള്ളത്. മാളികപ്പുറം ദേവനന്ദയുടെ പന്ത്രണ്ടാമത്തെ സിനിമയാണ്.
ഇത് മിക്ക മലയാളികൾക്കും ഒരു ഷോക്ക് ആയി മാറിയിരിക്കുകയാണ്. കാരണം ഇതിനുമുമ്പ് ഒരു സിനിമയിലും ദേവനന്ദയെ മലയാളികൾ വലിയ രീതിയിൽ ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വസ്തുത. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ദേവനന്ദം മിക്ക സിനിമകളിലും അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും എന്ന സിനിമയിലൂടെ ഇവർക്ക് കിട്ടിയ വലിയ ഒരു റീച്ച് മറ്റൊരു സിനിമയിലൂടെയും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് മിക്കവരും മാളികപ്പുറം ആണ് ഈ കുട്ടിയുടെ ആദ്യത്തെ സിനിമ എന്നു കരുതിയിരിക്കുന്നത്.
മിന്നൽ മുരളി എന്ന സിനിമയിൽ ദേവനന്ദ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈ സാൻ്റ, സൈമൺ ഡാനിയൽ, തൊട്ടപ്പൻ, ഹെവൻ, ടീച്ചർ എന്ന സിനിമകളിലാണ് ദേവനന്ദ ഇതിനു മുൻപ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതേ സമയം നിരവധി ആളുകൾ ആണ് ഇപ്പോൾ കല്യാണി കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. ഇനിയും മാളികപ്പുറം എന്ന സിനിമയിൽ ലഭിച്ചത് പോലെയുള്ള മികച്ച കഥാപാത്രങ്ങളിൽ ലഭിക്കുവാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ എന്നാണ് ഇപ്പോൾ കുടുംബ പ്രേക്ഷകർ പറയുന്നത്.