ബിജെപി നേതാവ് യാസിൻ ഖാൻവാസ് ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടന്നത്.അതേ സമയം ബിജെപി നേതാവിൻ്റെ കുടുംബവുമായി അക്രമികൾക്ക് പഴയ തർക്കമുണ്ടായിരുന്നു. ആക്രമണത്തിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ യാസിൻ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർക്കും മറ്റുള്ളവർക്കുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അൽവാറിലേക്ക് മടങ്ങുന്നതിനിടെ വിജയ്പൂർ ഗ്രാമത്തിന് സമീപം ആയുധധാരികളായ അക്രമികൾ അവരുടെ കാർ തടഞ്ഞ് യാസിൻ ഖാനെ നിഷ്കരുണം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. “ആക്രമികൾ യാസിനെ കോടാലി കൊണ്ട് അടിച്ചു. ഇരുമ്പ് വടികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൈകളും കാലുകളും മുതുകും ഒടിഞ്ഞു. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.” പോലീസ് പറഞ്ഞു.
യാസിനോടൊപ്പമുണ്ടായിരുന്നവർ സംഭവം പോലീസിൽ അറിയിക്കുകയും ഉടൻ തന്നെ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ജയ്പൂരിലെ സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ ചികിത്സയിലിരിക്കെ യാസിൻ ഖാൻ മരിച്ചു.