മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇവരുടെ മുൻ ഭർത്താവ് ആണ് നാഗകൈതന്യ. വർഷങ്ങൾക്കു മുൻപായിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ചത്. പുഷ്പ എന്ന സിനിമയിൽ സാമന്ത ഐറ്റം ഡാൻസ് ചെയ്തത് കാരണമാണ് ഡിവോഴ്സ് നടന്നത് എന്നൊക്കെയായിരുന്നു ആദ്യം ചില സ്ത്രീവിരുദ്ധർ പറഞ്ഞു നടന്നതു. എന്നാൽ വിവരമുള്ളവർ അന്നുതന്നെ കാരണം മനസ്സിലാക്കിയിരുന്നു. നാഗ ചൈതന്യയുടെ അവിഹിതമാണ് ഇരുവരും തമ്മിൽ വേർപിരിയാൻ കാരണം എന്ന് അന്നുതന്നെ ഗോസിപ്പുകൾ ഉണ്ടായിരുന്നു.
ഇത് ശരിവെച്ചുകൊണ്ടായിരുന്നു കുറച്ചുനാളുകൾക്ക് മുൻപ് നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹമോചനം കഴിഞ്ഞ ഉടനെ തന്നെ നാഗ ചൈതന്യയും സാമന്തയും പരസ്പരം അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്നും പരസ്പരം ഉള്ള ഫോട്ടോകൾ എല്ലാം നീക്കം ചെയ്തിരുന്നു. എന്നാൽ ചില ഫോട്ടോകൾ മാത്രം നാഗ ചൈതന്യ സാമന്തയുടെതായി തൻറെ അക്കൗണ്ടിൽ സൂക്ഷിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രം കൂടി നാഗ ചൈതന്യ നീക്കം ചെയ്തിരിക്കുകയാണ്.
വിവാഹമോചനം പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നു. ജീവിതപങ്കാളികൾ എന്ന നിലയിൽ ഞങ്ങൾ വേർപിരിയുകയാണ് എന്നും ഏകദേശം 12 വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കും എന്നൊരു കുറിപ്പായിരുന്നു ഇവർ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് എഴുതിയത്. ഇതാണ് ഇപ്പോൾ നാഗചൈതന്യ ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ ഇരുവരും ഒന്നിച്ച് സിനിമകളിൽ ഒന്നായിരുന്നു മജിലി. ഈ സിനിമയുടെ പോസ്റ്റർ നാഗ ചൈതന്യ പങ്കുവെച്ചിരുന്നു. ഈ പോസ്റ്ററിൽ സാമന്തയുടെ ചിത്രവും ഉണ്ടായിരുന്നു. ഇതും ഇപ്പോൾ നാഗ ചൈതന്യ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
മൂന്നാമതായി ഉണ്ടായിരുന്നത് ഒരു റേസ് ട്രാക്കിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രമായിരുന്നു. മിസിസ് ആൻഡ് ദി ഗേൾഫ്രണ്ട് എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്. ചുവന്ന റേസ് കാറിന്റെ രണ്ട് ഡോറുകളുടെ വശങ്ങളിലായി ഇരുവരും നിൽക്കുന്നതായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ഈ ചിത്രം നീക്കം ചെയ്യണമെന്ന് സാമന്ത ആരാധകർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ശോഭിതയും ആയിട്ടുള്ള വിവാഹത്തിന് മുൻപ് ആണ് ഇവർ ഈ ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരിക്കുന്നത്.