പിണറായി വിജയൻ കേരളത്തിലെ മുഖ്യമന്ത്രി മാത്രമല്ല. മൂന്നര കോടി വരുന്ന മലയാളികളുടെ രക്ഷകൻ കൂടിയാണ്. കൊറോണ സമയത്ത് ഇദ്ദേഹം എടുത്ത ഫലപ്രദമായ തീരുമാനങ്ങൾ കാരണമാണ് നമ്മളിൽ പലരും ഇന്ന് ജീവിച്ചിരിക്കുന്നത്. ഇതുകൂടാതെ ദുരിതം അനുഭവിക്കുന്ന നിരവധി ആളുകൾക്ക് ആയിരുന്നു ഇദ്ദേഹം കിറ്റ് എന്ന സ്നേഹസമ്മാനം നൽകിയത്. പല കുടുംബങ്ങളും പട്ടിണി കിടക്കാതിരുന്നത് ഇടതുപക്ഷ സർക്കാർ നൽകിയ കിറ്റ് കൊണ്ട് മാത്രമാണ്.
അതേ സമയം വലിയ രീതിയിലുള്ള ഹേറ്റ് ക്യാമ്പയിൻ ആണ് ഇദ്ദേഹത്തിനെതിരെ പലപ്പോഴും പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. അണികൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ തമ്മിൽ തല്ലുകയാണ്. സമൂഹമാധ്യമങ്ങളിൽ മാത്രമല്ല നടു തെരുവിലും ഇവർ ഏറ്റുമുട്ടുകയാണ്. കായികമായി ആക്രമിക്കുവാൻ പോലും ഇവർക്ക് മടിയില്ല എന്നതാണ് വസ്തുത. അത്രത്തോളം അധപതിച്ചു കിടക്കുകയാണ് സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലം.
എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെ മനോഹരമായ ഒരു ഫോട്ടോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പിണറായി വിജയന് ഒരു ചെറിയ കുട്ടി ഉമ്മ നൽകുന്ന ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിൽ വളരെ ചിരിച്ചുകൊണ്ട് ആണ് പിണറായി വിജയൻ പ്രത്യക്ഷപ്പെടുന്നത്. വളരെ അപൂർവമായി മാത്രമേ പിണറായി വിജയൻ ചിരിക്കുകയുള്ളൂ. അപ്പോൾ പിന്നെ അദ്ദേഹത്തിന് അത്രത്തോളം ഈ നിമിഷം പ്രിയപ്പെട്ടത് ആയിരിക്കണം എന്നതാണ് ഈ ചിത്രം കാണുന്ന മലയാളികൾ എല്ലാവരും തന്നെ പറയുന്നത്.
പിണറായിക്ക് ഉമ്മ കൊടുക്കുന്ന കുട്ടി ആരാണ് എന്ന് മനസ്സിലായോ? അത് ഒരു കോൺഗ്രസ് നേതാവിന്റെ മകനാണ് എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മൽഹാർ എന്നാണ് ഈ കുട്ടിയുടെ പേര്. അതിൽ നിന്നു തന്നെ നിങ്ങൾക്ക് ഇത് ശബരി നാഥന്റെ മകനാണ് എന്ന് മനസ്സിലായി കാണും. ദിവ്യ എസ് അയ്യർ ആണ് ഈ കുട്ടിയുടെ അമ്മ. പത്തനംതിട്ട കളക്ടർ ആണ് ഇവർ. രാജ്യത്തെ ഏറ്റവും മികച്ച കളക്ടർ ഉള്ള പുരസ്കാരം കഴിഞ്ഞദിവസം ഇവർക്ക് ലഭിച്ചിരുന്നു.