ഉദയപുരം സുൽത്താൻ ദിലീപിന്റെ കരിയറിലെ വലിയ ഹിറ്റായിരുന്നു എങ്കിലും ഇതിന്റെ നിർമാതാവ് ദിലീപിനെ ചതിച്ച കഥ അറിയുമോ? ദിലീപിനെ മലയാളം സിനിമയിൽ നിന്നും ബാൻ ചെയ്തു ഈ സിനിമ കാരണം, 20 വർഷങ്ങൾക്കു മുൻപത്തെ കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. മലയാള സിനിമയിലെ ജനപ്രിയ നായകൻ ആരാണ് എന്ന് ചോദിച്ചാൽ മുതിർന്നവർ മുതൽ ചെറിയ കുട്ടികൾ വരെ ദിലീപ് എന്ന പേര് ആയിരിക്കും പറയുക. എത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയ പേരുകളിൽ ഒന്നാണ് ഇത്. മിമിക്രി വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് ടെലിവിഷൻ മേഖലകളിലും വലിയ താരമായി മാറി. പിന്നീട് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും സൂപ്പർ താരമൂല്യമുള്ള നടനായിരുന്നു ഇദ്ദേഹം.

2002 വർഷത്തിലാണ് ഇദ്ദേഹം ഒരു സൂപ്പർ താരമായി ഉയരുന്നത് എന്ന് വേണമെങ്കിൽ പറയാം. ലാൽജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ഇദ്ദേഹം വലിയ രീതിയിൽ താരമായി മാറിയത്. എന്നാൽ ദിലീപ് കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ നിൽക്കുമ്പോൾ ആയിരുന്നു ഈ സിനിമയുടെ റിലീസ് വന്നത്. ദിലീപിനെ മലയാളം സിനിമയിൽ നിന്നും ബാൻ ചെയ്തിരുന്നു അന്നത്തെ ഫിലിം ചേംബർ. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ?

ദിലീപ് നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഉദയപുരം സുൽത്താൻ. ഈ സിനിമയുടെ പ്രതിഫലമായി ഈ സിനിമയുടെ നിർമ്മാതാവ് നൽകിയ ചെക്ക് മടങ്ങിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് പിന്നീട് ഈ സിനിമയുടെ നിർമാതാവിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ സംഭവമാണ് ഫിലിം ചേംബർ ഭാരവാഹികളെ ചൊടിപ്പിച്ചത്. ഇതിനുശേഷമാണ് ദിലീപിനെ സിനിമയിൽ നിന്നും ബാൻ ചെയ്തത്. “ഉദയപുരം സുൽത്താൻ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചതിനുള്ള പ്രതിഫലം മാത്രമാണ് ഞാൻ വാങ്ങിയത്” – ഈ വിഷയത്തിൽ ദിലീപ് അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു.

മൂന്നുവർഷമായി ഈ കേസ് കോടതിയിൽ തന്നെയായിരുന്നു. ഈ സംഭവത്തിനുശേഷം അമ്മയും ഫിലിം ചേംബറും ധാരാളം ചർച്ചകൾ നടത്തിയിരുന്നു. അമ്മ ഒരുപാട് കാര്യങ്ങൾ അംഗീകരിച്ചതിനുശേഷം ആണ് ദിലീപിനെതിരെ ഉള്ള ബാൻ മാറ്റിയത്. സിനിമ താരങ്ങൾ ഇനിമുതൽ ടെലിവിഷൻ പരിപാടികളിലും സീരിയലുകളിലും അഭിനയിക്കില്ല എന്ന നിർദ്ദേശം അമ്മ അംഗീകരിച്ചു. ഇതുകൂടാതെ വലിയ സൂപ്പർതാരങ്ങളും നായികമാരും അവരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കും എന്ന് ഉറപ്പും നൽകി. ഇതിനൊക്കെ ശേഷമായിരുന്നു അമ്മയും ഫിലിം ചേംബറും തമ്മിലുള്ള പോര് നിന്നത്.