ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവും അഭിമാനവും ആവേശവുമായ ഒരു ഐപിഎൽ ആണ് ഈ കഴിഞ്ഞത്. എന്തുകൊണ്ടെന്നാൽ ഒരു മലയാളിയുടെ ക്യാപ്റ്റൻസിയിൽ ഇതാദ്യമായി ഒരു ടീം ഫൈനലിലെത്തിയത് തന്നെ. മറ്റാരുമല്ല മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ആണ് ആ ക്യാപ്റ്റൻ. പക്ഷെ ഫൈനലിലെത്തിയത് കൊണ്ട് മാത്രം കാര്യമായില്ലല്ലോ ഇത്തിരി ഭാഗ്യം കൂടി വേണമായിരുന്നു സഞ്ജുവിനെ ടീമിന് വിജയിക്കാൻ. അത്രയുമധികം പ്രതീക്ഷകളുമായാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ ഫൈനലിലെത്തിയത്. പക്ഷേ ജോസ് ബട്ലറുടെ വെടിക്കെട്ട് ബാറ്റിംഗും ക്യാപ്റ്റൻസിയിൽ സഞ്ജു ബ്രില്ല്യൻസ് ഒന്നും രാജസ്ഥാനെ തുണച്ചില്ല. ഐപിഎൽ പതിനഞ്ചാം സീസണിൻ്റെ കലാശപ്പോരാട്ടത്തിൽ അവർ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെടുകയായിരുന്നു.
ആരാധകരെ സംബന്ധിച്ച് വലിയൊരു നിരാശ തന്നെയായിരുന്നു ഈ തോൽവി എങ്കിലും രാജസ്ഥാന് സന്തോഷിക്കാൻ കാരണങ്ങൾ പലതാണ്. അവയെന്തൊക്കെയാണെന്ന് നോക്കാം.
ആദ്യം തന്നെ സഞ്ജുവിനെ പോലൊരു ക്യാപ്റ്റനെ കിട്ടിയതാണ് രാജസ്ഥാൻ താരങ്ങൾക്ക് ഏറെ കരുത്തേകിയത്. വിമർശിക്കാൻ നിരവധിപേർ ഉണ്ടായിരുന്നെങ്കിലും അതൊന്നും വകവെക്കാതെ തൻറെ തീരുമാനങ്ങളിൽ ഉറച്ചു ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു ക്യാപ്റ്റൻ സഞ്ജു. അവസരോചിതമായി ബാറ്റിംഗിൽ ഇറങ്ങുകയും തൻറെ വേഗതയിൽ ഏറ്റക്കുറച്ചിലുകൾ വരുത്തിയുമൊക്കെ സഞ്ജു ഒട്ടും ഭയമില്ലാതെ തൻറെ ടീമിനെ നയിച്ചു. ഇത്രയും മികച്ചൊരു നായകനെ ഇതിനുമുൻപ് രാജസ്ഥാന് കിട്ടിയിട്ടുണ്ടാവില്ല എന്ന് തന്നെ പറയാം.
സഞ്ജുവിനെ പോലെ തന്നെ എടുത്തുപറയേണ്ടുന്ന മറ്റൊരു മികച്ച ഇന്ത്യൻ താരമായിരുന്നു രാജസ്ഥാനിലെ ആർ അശ്വിൻ. ഫൈനലിൽ അതിൽ നിറം മങ്ങിയ പ്രകടനം കാഴ്ചവച്ചെങ്കിലും ഓൾറൗണ്ടർ എന്ന നിലയിൽ രാജസ്ഥാന് ഒരു മുതൽക്കൂട്ട് തന്നെയാണ് അശ്വിൻ. ബാറ്റിങ്ങിലും ബോളിങ്ങിലും അശ്വിനെ നന്നായിതന്നെ ഉപയോഗപ്പെടുത്താൻ രാജസ്ഥാന് ഈതവണ കഴിഞ്ഞു. മികച്ച സ്പിൻ കൂട്ടുകെട്ട് ഇല്ലാതിരുന്നതാണ് രാജസ്ഥാൻ അലട്ടിയിരുന്ന മറ്റൊരു പ്രധാന പ്രശ്നം ഇത്തവണ യുസ്വേന്ദ്ര അതിനൊരു പരിഹാരമായി മുന്നിൽനിന്നു. 27 വിക്കറ്റ് വീഴ്ത്തിയ താരത്തിന് പർപ്പിൾ ക്യാപ്പ് നേടാനായി എന്നതും രാജസ്ഥാനെ സംബന്ധിച്ച് പോസിറ്റീവ് ആയ ഒരു കാര്യം തന്നെയാണ്.
ഷിംറോന് ഹെറ്റ്മെയറും ഒബെഡ് മക്കോയിയുമൊക്കെ കൂടുന്ന വെസ്റ്റിൻഡീസ് നിരയും രാജസ്ഥാൻ്റെ ഫൈനൽ സ്വപ്നങ്ങൾക്ക് ഏറെ മിഴിവേകി. അടുത്ത സീസണിലും ഈ രണ്ടുപേരും ടീമിനൊപ്പം ഉണ്ടായിരിക്കും എന്നുള്ളത് ഒരു മുതൽക്കൂട്ടാണ്. ആകെക്കൂടി നോക്കിയാൽ ഒരു അച്ചടക്കമുള്ള ടീമ് തന്നെയായിരുന്നു ഇത്തവണ രാജസ്ഥാൻ്റെത്. എല്ലാ ടീം അംഗങ്ങളും ഒത്തൊരുമയോടെ പരിശ്രമിച്ചതിൻ്റെ ഫലമായിട്ടാണ് ദീർഘകാലത്തിനു ശേഷം രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തിച്ചേർന്നത്.