മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് മുകേഷ് അംബാനി. പാവങ്ങളുടെ പണത്തലവൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കാരണം ഒരു ജീബിക്ക് 250 രൂപ കൊടുക്കേണ്ടിയിരുന്ന കാലമുണ്ടായിരുന്നു ഇന്ത്യക്കാർക്ക് എല്ലാം തന്നെ. അപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ റിലൈൻസ് ജിയോ രംഗപ്രവേശം ചെയ്യുന്നത്. ഫ്രീ ആയിട്ടായിരുന്നു ഇദ്ദേഹം ഡാറ്റ നൽകിയത്.
ഏകദേശം 8 മാസത്തോളം ഇദ്ദേഹം ഫ്രീ ആയിട്ട് ഡാറ്റ നൽകി. ഇങ്ങനെയാണ് ഇദ്ദേഹത്തിൻറെ ജിയോ ലോകത്തിലെ തന്നെ ഏറ്റവും വലിയ നെറ്റ്വർക്ക് ആയി മാറിയത്. ഇന്ന് കേവലം 5 മുതൽ 8 രൂപയ്ക്കാണ് ഇദ്ദേഹം ഡാറ്റ നൽകുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ നിരക്ക് ആണ് ഇത്. ഇതിന് ഇന്ത്യക്കാരെ പ്രാപ്തമാക്കിയത് ഇദ്ദേഹത്തിൻറെ ജിയോ ആണ്. ഇപ്പോൾ സമാനമായ വിപ്ലവം സിനിമാ മേഖലയിലും വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനി ആണ് റിലൈൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഈ കമ്പനി കരൻ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷന്സിൽ നിക്ഷേപം നടത്തിയേക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ധർമ്മ പ്രൊഡക്ഷൻസിന്റെ വലിയൊരു വിഭാഗം ഓഹരി അംബാനി വാങ്ങാൻ പോവുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇക്കണോമിക് ടൈംസ് ആണ് ഈ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചർച്ചകൾ വിജയിച്ചാൽ ജിയോ സ്റ്റുഡിയോസ്, വയാക്കോം 18 എന്നിവയ്ക്ക് പുറമെ ഇന്ത്യൻ സിനിമാരംഗത്ത് വലിയ രീതിയിലുള്ള സ്വാധീനം ആയിരിക്കും റിലൈൻസ് ഉണ്ടാക്കുക.
ധർമ്മ പ്രൊഡക്ഷൻസിന്റെ 90% ഓഹരി കരൻ ജോഹറിന്റെ പേരിലാണ്. 9.2% ആണ് ഇദ്ദേഹത്തിന്റെ അമ്മയുടെ കൈയിൽ ഉള്ളത്. അതേസമയം സിനിമകളുടെ വർദ്ധിച്ചുവരുന്ന നിർമ്മാണ ചിലവും തിയേറ്റർ വരുമാനത്തിലെ കുറവും ഓൺലൈൻ കണ്ടൻറ്റുകൾക്ക് വർദ്ധിച്ചുവരുന്ന ജനപ്രിയതയും കണക്കിലെടുത്തുകൊണ്ട് വലിയ രീതിയിലുള്ള വെല്ലുവിളികളിലൂടെ ആണ് ബോളിവുഡ് കടന്നുപോകുന്നത്. ഇതാണ് ബോളിവുഡ് പ്രൊഡക്ഷൻ കമ്പനികളെ പുതിയ നിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കുന്നത് എന്നാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ജിയോ സിനിമ മേഖലയിലും വരികയാണ് എങ്കിൽ ടിക്കറ്റ് നിരക്കിൽ വലിയ രീതിയിലുള്ള ഇടിവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഭാരതീയർ.