മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല ഒരു ഗായകൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും കൂടി കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹം ആദ്യമായി സ്വതന്ത്ര സംവിധാനം നിർവഹിച്ച സിനിമയാണ് ലൂസിഫർ. എന്നാൽ അതിനു മുൻപും നിരവധി സിനിമകളിൽ ഇദ്ദേഹം ഗോസ്റ്റ് ഡയറക്ഷൻ നടത്തിയിട്ടുണ്ട് എന്ന് പരക്കെ ഗോസിപ്പുകൾ ഉണ്ട്. അതേസമയം ഇപ്പോൾ ഇദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സിനിമയിൽ ആസിഫ് അലിയും പ്രധാനപ്പെട്ട വേഷത്തിൽ എത്തിയിരുന്നു.
അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം നിർവഹിച്ച സിനിമയായിരുന്നു സപ്തമശ്രീ തസ്കര. 2014 വർഷത്തിൽ ആയിരുന്നു ഈ സിനിമ തിയേറ്ററുകളിൽ എത്തിയത്. പൃഥ്വിരാജിനും ആസിഫ് അലിക്കും പുറമേ നെടുമുടി വേണുവും ചെമ്പൻ വിനോദും ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബോക്സ് ഓഫീസിൽ സിനിമ വലിയ വിജയം കൂടിയായിരുന്നു. ഈ സിനിമയിലെ ഒരു സീൻ സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആസിഫ് അലിയുടെ ഇൻട്രൊഡക്ഷൻ സീൻ ആയിരുന്നു ഇത്. ഈ സീൻ വലിയ രീതിയിൽ തീയേറ്ററുകളിൽ ആഘോഷിക്കപ്പെട്ടതായിരുന്നു. ഇത് സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിനിടയിലാണ് ആസിഫ് അലി ഈ കാര്യം വെളിപ്പെടുത്തിയത്. നല്ലവരായ 7 കള്ളന്മാരുടെ കഥ പറഞ്ഞു സിനിമയായിരുന്നു ഇത്. ജയിലിനുള്ളിൽ വച്ചാണ് ആസിഫ് അലിയെ ആദ്യം കാണിക്കുന്നത്. ആക്ഷൻ രംഗങ്ങൾ അടങ്ങിയ മാസ്സ് സിനോടെ ആയിരുന്നു ആസിഫ് അലിയുടെ ഇൻട്രൊഡക്ഷൻ സീൻ.
“ആ സീൻ പ്ലാൻ ചെയ്തതും ഷൂട്ട് ചെയ്തതും പൃഥ്വിരാജ് ആയിരുന്നു. മൂപ്പർക്ക് തിരക്കഥ വായിച്ചിട്ട് ഏറ്റവും എക്സൈസ് ചെയ്യിപ്പിച്ച ഇൻട്രൊഡക്ഷൻ എൻറെ ഇൻട്രൊഡക്ഷൻ ആയിരുന്നു. അത് വായിച്ച് അന്നുമുതൽ പുള്ളി പറഞ്ഞിരുന്നു ഇത് ഞാൻ ഷൂട്ട് ചെയ്യും എന്ന്. പിന്നെ സംവിധായകൻ അനിലേട്ടനും ഈ കാര്യങ്ങളിൽ ഭയങ്കര ചിൽ ആണ്. അദ്ദേഹത്തിൻറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പൃഥ്വി അന്നു എനിക്ക് വെറും ഒരു കോ സ്റ്റാർ ആയിരുന്നില്ല. ശരിക്കും ഒരു സ്റ്റാർ തന്നെയായിരുന്നു” – ആസിഫ് പറയുന്നു.