മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. വയസ്സ് 70 കഴിഞ്ഞു എങ്കിലും ഇപ്പോഴും ചെറുപ്പക്കാരേക്കാൾ കൂടുതൽ അപ്ഡേറ്റഡ് ആണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ഉദയകൃഷ്ണൻ തിരക്കഥ എഴുതി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷകൾ വാനോളം ആണ്.
ഇപ്പോൾ ക്രിസ്റ്റഫർ സിനിമയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയാണ് മമ്മൂട്ടി. സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ആണ് ഇപ്പോഴത്തെ യുവ താരങ്ങൾ നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആയിരുന്നു മമ്മൂട്ടി മറുപടി പറഞ്ഞത്. എന്നാൽ മമ്മൂട്ടി നൽകിയ മറുപടി ഒട്ടും പക്വത ഇല്ലാത്തത് ആയിപ്പോയി എന്നാണ് ഇപ്പോൾ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയെ പോലെ ഒരു സീനിയർ താരം ഇത്തരം വിഷയങ്ങൾ പ്രാധാന്യം കുറച്ചു കാണാൻ പാടില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.
“അവർ പുതിയ ആളുകൾ അല്ലേ! സോഷ്യൽ മീഡിയ പുതിയത് ആണ്. മാത്രവുമല്ല അവർ ചെറുപ്പക്കാരുമാണ്. ഞങ്ങളൊക്കെയാണ് പഴയ ആളുകൾ. അപ്പോൾ അവർ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കും. അപ്പോൾ പിന്നെ അങ്ങോട്ടുമിങ്ങോട്ടും പ്രതികരണങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമായ ഒരു പരിപാടി മാത്രമാണ്” – ഇതായിരുന്നു മമ്മൂട്ടി നടത്തിയ പ്രതികരണം.
ചോദിച്ച ചോദ്യത്തിലും മമ്മൂട്ടി നൽകിയ ഉത്തരത്തിലും ഒരു യുവതാരത്തിന്റെയും പേര് എടുത്തു പറഞ്ഞിരുന്നില്ല. എന്നാൽ ഉണ്ണി മുകുന്ദൻ വിഷയത്തിലാണ് മമ്മൂട്ടി പ്രതികരണം നടത്തിയിരിക്കുന്നത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. അടുത്തിടെ മാളികപ്പുറം എന്ന സിനിമയെ വിമർശിച്ചതിന്റെ പേരിൽ സീക്രട്ട് ഏജൻറ് എന്ന യൂട്യൂബറെ ഉണ്ണി മുകുന്ദൻ വിളിക്കുകയും വളരെ മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് സംഗതി വിവാദമായതോടെ ഉണ്ണിമുകുന്ദൻ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്ത് ചെയ്തിരുന്നു. ഈ സംഭവത്തിലെ വിവാദങ്ങൾ കെട്ടടങ്ങി എങ്കിലും ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.