മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷോബി തിലകൻ. അതുല്യ നടൻ തിലകന്റെ മകനാണ് ഇദ്ദേഹം. അഭിനയ മേഖലയിൽ ഇദ്ദേഹം വളരെ സജീവമാണ്. സീരിയൽ മേഖലയിലാണ് ഇദ്ദേഹം കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ഒരു സിനിമ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം.
സീരിയൽ മേഖലയിൽ ഇപ്പോൾ ഇദ്ദേഹം വളരെ സജീവമാണ്. പരസ്പരം എന്ന പരമ്പരയിൽ ഇദ്ദേഹം വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കാരണം തനിക്ക് ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ഒരിക്കൽ താരം ഓച്ചിറ ക്ഷേത്രത്തിൽ ഭജന ഇരിക്കാൻ പോയിരുന്നു. മൂന്ന് തവണ തൊഴുത ശേഷം ഭജനയുടെ മുറിയിൽ പ്രാർത്ഥനയോടെ ഇരിക്കുകയാണ്. നിറയെ ആളുകൾ ഉണ്ടായിരുന്നു ചുറ്റും.
പെട്ടെന്ന് പ്രായമായ ഒരു അമ്മച്ചി വന്നിട്ട് ഇദ്ദേഹത്തെ ശപിക്കുവാൻ തുടങ്ങി. “എന്തിനാടാ നീ തൊഴുന്നത്? ഇങ്ങനെ തൊഴുതാലും നിനക്ക് മോക്ഷം കിട്ടും എന്നു കരുതുന്നുണ്ടോ?” – ഇതായിരുന്നു അവരുടെ വാക്കുകൾ. പരസ്പരം പരമ്പരയിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ഇദ്ദേഹം ടോർച്ചർ ചെയ്യുന്നുണ്ട്. ഇത് കാരണമാണ് അമ്മച്ചി ക്ഷുഭിതയായത്.
അവർ എന്നെ തല്ലുമെന്നു പോലും കരുതി എന്നാണ് ഷോബി തിലകൻ പറയുന്നത്. ഇത് കണ്ടു മുഴുവൻ ആളുകളും ചിരിച്ചു എന്നും ഇവരെ പിടിച്ചു ആരെങ്കിലും ഒക്കെ മാറ്റുമെന്ന് കരുതിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല എന്നും അവസാനം താൻ തന്നെ ദയവു ചെയ്തു തന്നെ ഉപദ്രവിക്കരുത് എന്നു പറഞ്ഞ് ഒറ്റ ഓട്ടം ഓടി എന്നാണ് ഷോബി തിലകൻ പറയുന്നത്. എന്നിട്ടും ആ അമ്മച്ചി തന്നെ പിന്നാലെ വന്ന ശാപവാക്കുകൾ ചൊരിഞ്ഞു എന്നാണ് ഇദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നത്.