മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യം ഒന്നുംതന്നെ ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അജയൻ്റെ രണ്ടാം മോഷണം എന്ന സിനിമയാണ് ഇത്. ടോവിനോ ഈ സിനിമയിൽ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
സിനിമ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞല്ലോ. സിനിമയുടെ കളക്ഷൻ ഇതിനോടകം 87 കോടി രൂപയാണ്. ഇനി വെറും പതിമൂന്നു കോടി രൂപ ലഭിച്ചാൽ സിനിമ 100 കോടി ക്ലബ്ബിൽ കയറും. 100 കോടി ക്ലബ്ബിൽ കയറുന്ന മലയാളത്തിലെ അപൂർവ്വം സിനിമകളിൽ ഒന്നായി മാറാൻ ഒരുങ്ങുകയാണ് അജയന്റെ രണ്ടാമത്തെ മോഷണം എന്ന ഈ വലിയ സിനിമ.
അതേ സമയം സിനിമയ്ക്ക് പ്രതീക്ഷിക്കാത്ത ഒരു ഇടത്തുനിന്നും അപ്രതീക്ഷിത വരവേൽപ്പ് ലഭിക്കുകയാണ്. ഉത്തരേന്ത്യയിലെ ഒരു സംസ്ഥാനത്ത് ആണ് ഈ സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ ഒരു തിയേറ്ററിൽ ആണ് സംഭവം നടന്നിരിക്കുന്നത്. രാജസ്ഥാനിലെ ഏതെങ്കിലും മെട്രോ സിറ്റിയിൽ അല്ല സംഭവം നടന്നിരിക്കുന്നത്. മറിച്ച് ഗ്രാമീണ മേഖലയായ ജയ്സൽമേർ എന്ന സ്ഥലത്താണ് ഇപ്പോൾ ഈ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ഇവിടുത്തെ ഒരു തീയറ്ററിൽ ഈ സിനിമ ഹൗസ് ഫുൾ ആയി ഓടുകയാണ്. ഇതിൻറെ ഫോട്ടോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
“ഇത് എന്റെ ദിവസത്തെ ധന്യമാക്കി. അജയന്റെ രണ്ടാം മോഷണം റിലീസ് സമയത്ത് ഞാൻ ഒരു രാജസ്ഥാൻ യാത്രയിലായിരുന്നു. ജയ്സൽമേർ എത്തിയപ്പോൾ ഞങ്ങളുടെ ഗൈഡ് സിനിമാ മേഖലയിൽ ജോലിചെയ്യുന്ന ആളാണ് ഞങ്ങൾ എന്നറിഞ്ഞു കൊണ്ട് ഞങ്ങൾക്ക് ഒരു സർപ്രൈസ് കാണിച്ചു നൽകി. നമ്മുടെ മലയാള സിനിമ ജയ്സൽമീറിലെ ഒരു തീയേറ്ററിൽ കളിക്കുന്നു. ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലെ സിനിമയും മാറ്റിവെച്ചുകൊണ്ട് ഈ സിനിമ അവിടെ ഹിന്ദിയിൽ പ്രദർശിപ്പിക്കുന്നു. വലിയ കട്ടൗട്ടുകൾ ഉൾപ്പടെ വച്ചിട്ടുണ്ട്. അഭിമാനനിമിഷം” – ഇതായിരുന്നു സിനിമ പ്രവർത്തകൻ അജിത് പുല്ലേരി എഴുതിയത്.