മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. അതുപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു വ്യക്തിയാണ് അമിതാബ് ബച്ചൻ. ഇവർ രണ്ടുപേരും വർഷങ്ങൾക്കു മുൻപ് ഹം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോൾ വർഷങ്ങൾക്കുശേഷം ഇരുവരും വേട്ടയന് എന്ന സിനിമയിലൂടെ ഒരുമിക്കാൻ പോവുകയാണ്. ഈ സിനിമ ഉടൻതന്നെ റിലീസ് ചെയ്യും. മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ് ഈ സിനിമയിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ ആയിട്ടുള്ള ഫഹദ് ഫാസിൽ ഇതിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാബുമോൻ ഈ സിനിമയിൽ വില്ലനായി എത്തുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി നടന്നത്. ഇതിനിടയിൽ രജനികാന്ത് പറഞ്ഞാൽ ചില വാക്കുകൾ ആണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമിതാഭ് ബച്ചനെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു ഇദ്ദേഹം പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണ് എന്നതിന്റെ നേർസാക്ഷ്യം ആണ് ഈ വാക്കുകൾ എന്നാണ് പ്രേക്ഷകർ പറയുന്നത്.
“അമിതാബ് ജി സിനിമകൾ നിർമ്മിക്കുന്ന കാലമായിരുന്നു. നിരവധി സാമ്പത്തിക പ്രശ്നങ്ങൾ അദ്ദേഹത്തെ വേട്ടയാടി കൊണ്ടിരുന്നു. അദ്ദേഹത്തിൻറെ അംഗരക്ഷകർക്ക് പോലും അദ്ദേഹത്തിന് ശമ്പളം നൽകാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം അദ്ദേഹത്തിൻറെ വീട് ലേലത്തിൽ വയ്ക്കുകയായിരുന്നു. അന്ന് ബോളിവുഡിലെ എല്ലാവരും അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹത്തിൻറെ ഈ പ്രവർത്തിയിൽ എല്ലാവരും അദ്ദേഹത്തെ പുച്ഛിക്കുകയായിരുന്നു” – രജനികാന്ത് പറയുന്നു.
“എന്നാൽ മൂന്ന് വർഷങ്ങൾക്ക് അദ്ദേഹം നഷ്ടപ്പെട്ടത് മുഴുവൻ ചിരിച്ചു പിടിക്കുകയായിരുന്നു. അദ്ദേഹം എല്ലാവർക്കും ഒരു പ്രചോദനമാണ്. 82 വയസ്സ് ഉണ്ട് അദ്ദേഹത്തിന്. എന്നാൽ എല്ലാ ദിവസവും ഒരു പത്തു മണിക്കൂർ എങ്കിലും അദ്ദേഹം ജോലികൾ ചെയ്യുകയാണ്. നിരവധി പോരാട്ടങ്ങളിലൂടെ ആണ് അദ്ദേഹം ബോളിവുഡ് സിനിമ രംഗത്ത് സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിച്ചത്” – ഇതായിരുന്നു രജനീകാന്ത് പറഞ്ഞത്. ഈ സിനിമയിൽ സത്യദേവ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്.