മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. സൂപ്പർസ്റ്റാർ രജനികാന്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യയിൽ ധാരാളം സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും സൂപ്പർസ്റ്റാർ എന്ന ടാഗ് ഇദ്ദേഹത്തിനും മഹേഷ് ബാബുവിന്റെ പിതാവ് സൂപ്പർസ്റ്റാർ കൃഷ്ണക്കും മാത്രമേ ഉള്ളൂ. സൂപ്പർസ്റ്റാർ കൃഷ്ണ സിനിമയിൽ നിന്നും റിട്ടയർ ചെയ്ത സമയത്ത് സൂപ്പർസ്റ്റാർ എന്ന ടാഗ് മഹേഷ് ബാബുവിന് കൊടുക്കുകയായിരുന്നു. അങ്ങനെയാണ് മഹേഷ് ബാബുവും സൂപ്പർസ്റ്റാർ ആയത്. ഇനിയിപ്പോൾ നാളെ മഹേഷ് ബാബുവിന്റെ മകൻ ഗൗതം സിനിമയിൽ വരുമ്പോൾ അദ്ദേഹം സൂപ്പർസ്റ്റാർ ഗൗതം എന്നായിരിക്കും അറിയപ്പെടുക.
ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. സൂപ്പർ താരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്നത്. ഈ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
തിങ്കളാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം നടക്കുന്നത്. 73 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. ഇദ്ദേഹത്തിന് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്തായാലും ഇദ്ദേഹത്തിൻറെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്.
എന്നാൽ ഇദ്ദേഹത്തിൻറെ ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ എന്നാണ് സൂചന. ആശുപത്രിയിൽ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളാണ് ഇപ്പോൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ധാരാളം ആളുകൾ ആണ് ഇദ്ദേഹത്തിന് എത്രയും പെട്ടെന്ന് തന്നെ സുഖം ആവട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തി കൊണ്ടിരിക്കുന്നത്. അതേസമയം ലാൽസലാം എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. വേട്ടയന് എന്ന സിനിമയിലാണ് ഇദ്ദേഹം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. അടുത്ത ആഴ്ച എങ്ങാനും ആണ് ഈ സിനിമയുടെ റിലീസ്. എന്നാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ജയിലർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ജയിലർ 2 വരാനാണ്.