ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. അടുത്തിടെ ആയി ഇദ്ദേഹത്തിൻറെയും കുടുംബത്തിന്റെയും വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇദ്ദേഹത്തിൻറെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം നടന്നുകൊണ്ടിരിക്കുകയാണ്. പ്രീ വെഡിങ് ചടങ്ങുകൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിൻറെ പല ഭാഗത്തുനിന്നുമുള്ള സെലിബ്രിറ്റികളാണ് ഈ പരിപാടികളിൽ പങ്കെടുക്കുവാൻ വേണ്ടി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ഇവരുടെ കുടുംബത്തെ സംബന്ധിക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
നമ്മളെല്ലാവരും പാല് കുടിക്കുന്നവർ ആയിരിക്കും. മിക്കവരും പാക്കറ്റ് പാല് ആയിട്ടായിരിക്കും കുടിക്കുന്നത്. ചിലർ നേരിട്ട് ക്ഷീര കർഷകരിൽ നിന്നും സ്വീകരിക്കാറുണ്ട്. എന്നാൽ അംബാനി കുടുംബം എങ്ങനെയാണ് പാലു കുടിക്കുന്നത് എന്ന് അറിയുമോ? ഒരു പ്രത്യേക വിഭാഗം പശുവിൽ നിന്നുള്ള പാൽ മാത്രമാണ് ഇവർ കുടിക്കുന്നത്. ഹോൾസ്റ്റീൻ – ഫ്രിയേഷ്യൻ വിഭാഗത്തിൽ ഉൾപ്പെടുന്ന പശുവിന്റെ പാൽ മാത്രമാണ് ഈ കുടുംബത്തിലുള്ളവർ കുടിക്കാറുള്ളത്. എന്താണ് ഈ പശുവിന്റെ പാലിന്റെ പ്രത്യേകത എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? അതിനുള്ള ഉത്തരം ഇതാണ്:
ഇത്തരം പശുക്കൾ മഹാരാഷ്ട്രയിൽ തന്നെയുണ്ട്. പൂനയിലെ ഭാഗ്യലക്ഷ്മി ഡയറി ഫാമിൽ ആണ് ഇത്തരം പശുക്കൾ ഉള്ളത്. ഏകദേശം 35 ഏക്കർ വലിയ ഡയറി ഫാം ആണ് ഇത്. ഇവിടെ മാത്രമായി ഏകദേശം 3000 പശുക്കൾ ആണ് ഉള്ളത്. ഈ പശുവിന്റെ പാലിൻറെ വില വളരെ കൂടുതലാണ്. ഒരു ലിറ്റർ പാലിന്റെ 152 രൂപയാണ് നിലവിൽ ഇവർ ചാർജ് ചെയ്യുന്നത്.
ഹൈ ക്വാളിറ്റി പാലു മാത്രമാണ് ഈ പശുക്കളിൽ നിന്നും ലഭിക്കാറുള്ളത്. ഇത് ഉറപ്പാക്കുന്നതിന് വേണ്ടി പശുക്കൾക്ക് പ്രത്യേക പരിചരണവും നൽകാറുണ്ട്. റബ്ബർ കോട്ടിംഗ് ഉള്ള മെത്തകളിൽ ആണ് പശുക്കൾ കിടക്കാറുള്ളത്. ഇത്തരം മെത്തകൾ കേരളത്തിൽ നിന്നുമാണ് കൊണ്ടുവരാറുള്ളത്. അതുപോലെ ഈ പശുക്കൾ ഏതെങ്കിലും വെള്ളമല്ല കുടിക്കുന്നത്. ആരോ ഫിൽറ്റർ വെള്ളമാണ് ഈ പശുക്കൾക്ക് നൽകാറുള്ളത്. നെതർലാൻഡിൽ നിന്നുമാണ് ഇത്തരം പശുക്കൾ ഉത്ഭവിച്ചത്. അതേസമയം ഇന്ത്യയ്ക്ക് പുറത്ത് ഇൻഡസ്ട്രി ലെവലിൽ ഡയറി ഫാർമിംഗ് നടത്തുന്ന കർഷകർ ഏറ്റവും കൂടുതൽ താല്പര്യപ്പെടുന്നത് ഈ പശുവിന്റെ പാൽ കുടിക്കാനാണ്. ഒരു പശുവിന്റെ ഏകദേശം വെയിറ്റ് 40 മുതൽ 50 കിലോ വരെ ആയിരിക്കും ജനന സമയത്ത്. പിന്നീട് അവ വലുതാകുമ്പോൾ അത് 680 മുതൽ 770 കിലോഗ്രാം വരെ വർദ്ധിക്കും. ഒരു പശു ഒരു ദിവസം 25 ലിറ്റർ പാൽ വരെയാണ് നൽകുന്നത്.