മലയാളികൾക്ക് ഏറെ പരിചയമുള്ള നടന്മാരിൽ ഒരാളാണ് ഗോവിന്ദ. ഹിന്ദി സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരുകാലത്ത് ഹിന്ദി സിനിമ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. ധാരാളം ആരാധകരെ ആയിരുന്നു ഇദ്ദേഹം സ്വന്തമാക്കിയത്. ഇതുകൂടാതെ ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് ഇദ്ദേഹം. ശിവസേന പാർട്ടിയിൽ ആണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.
ഇപ്പോൾ ഇദ്ദേഹത്തിന് വെടിയേച്ചിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ സംഭവം അറിഞ്ഞപ്പോൾ എല്ലാവരും ചിരിക്കുകയാണ്. സ്വന്തം വീട്ടിൽ വെച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. അതും സ്വന്തം തോക്കിൽ നിന്നുമാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
ഇദ്ദേഹത്തിൻറെ കയ്യിൽ തോക്കുകൾ ഉണ്ട്. അത് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. രാവിലെ 4.45ഓടെ ആണ് സംഭവം നടക്കുന്നത്. ഈ സംഭവം ഇപ്പോൾ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായി മാറിയിരിക്കുകയാണ്.
കാലിന് ആണ് ഇദ്ദേഹത്തിന് ഇപ്പോൾ പരിക്ക് പറ്റിയിരിക്കുന്നത്. പരിക്കേറ്റ താരത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. മുംബൈയിലെ ക്രിട്ടിക്കൽ കെയർ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹം വീട്ടിൽ ഒന്നും യാത്ര പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. അപ്പോൾ ഇദ്ദേഹം തോക്ക് പരിശോധിക്കുന്നതിനിടയിൽ ആയിരുന്നു വെടിപൊട്ടിയത്. എന്തായാലും ഇപ്പോൾ നിരവധി ആളുകളാണ് ഇദ്ദേഹത്തിൻറെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്.