നടി നയന്‍താര വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. താരതമ്പതികള്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേര് എത്തിയപ്പോള്‍ , മറുവശത്തു നിന്ന് ഇവര്‍ക്ക് നേരെ വിമര്‍ശനവും വന്നു. ഇതിന് പിന്നാലെ തമിഴ്നാട് ആരോഗ്യവകുപ്പ് ഇതില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് വാടക ഗര്‍ഭധാരണ ചികിത്സയും പ്രസവവും നടന്നത്. നയന്‍താരയുടെ ഒരു ബന്ധുവാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറായതെന്നും സൂചനകള്‍ ഉണ്ട്. ഈ ആശുപത്രിയില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.
ഇതിന് പിന്നാലെ ആവശ്യമെങ്കില്‍ നയന്‍താരയെ ഭര്‍ത്താവിനെ ചിലപ്പോള്‍ ചോദ്യം ചെയ്തേക്കാം. ഈ ദമ്പതികള്‍ രാജ്യത്തെ വാടക ഗര്‍ഭധാരണ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ വന്നതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന് അറിയിച്ചത്.
രാജ്യത്ത് നിലവിലെ വാടക ഗര്‍ഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല, വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര അമ്മയായതെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.