ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് മുകേഷ് അംബാനിയുടെ മകൻറെ പ്രീ വെഡിങ്. ആനന്ദ് അംബാനി എന്നാണ് മകൻറെ പേര്. രാധിക മർച്ചൻറ് എന്നാണ് പെൺകുട്ടിയുടെ പേര്. ലോകത്തിലെ പല ഭാഗത്തുനിന്നുമുള്ള സെലിബ്രിറ്റികളാണ് വിവാഹത്തിൽ പങ്കെടുക്കുവാൻ വേണ്ടി ഇപ്പോൾ മുംബൈയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ ഇപ്പോൾ ചില വിവാദങ്ങളും ഉണ്ടായിരിക്കുകയാണ്. പ്രധാനമായി രണ്ടു വിവാദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞദിവസം ഒറി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇദ്ദേഹം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. നിരവധി സെലിബ്രിറ്റികളുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഇദ്ദേഹം. അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇദ്ദേഹം. ഈ കാരണം കൊണ്ടാണ് ഇദ്ദേഹം വിവാഹത്തിൽ ക്ഷണിക്കപ്പെട്ടത്. എന്നാൽ ഇദ്ദേഹം ഇപ്പോൾ അവിടെ നിന്നും പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾ കാരണമായി മാറിയിരിക്കുന്നത്. അംബാനി കുടുംബം ശരിക്കും നാണംകെട്ടു എന്നും ഇത് കേരളത്തിലെ മതേതര വിശ്വാസികളുടെ പ്രാക്കിന്റെ ഫലമാണ് എന്നുമാണ് മലയാളികൾ പറയുന്നത്.
പാർട്ടിയിൽ ഒറി ഒരു വടാപ്പാവ് കഴിയുകയായിരുന്നു. ഇതിൻറെ വീഡിയോ ആയിരുന്നു ഇദ്ദേഹം പങ്കുവെച്ചത്. താനിയ ശ്രോഫ് ആയിരുന്നു ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. താനിയ ആയിരുന്നു വട പാവിലെ ഒരു മുടി ചൂണ്ടിക്കാണിച്ചത്. ഈ വീഡിയോ പുറത്തുവന്നതോടെ അക്ഷരാർത്ഥത്തിൽ നാണം കെട്ടിരിക്കുകയാണ് സമൂഹം മാധ്യമങ്ങളിൽ അംബാനി കുടുംബം. അടുത്തിടെ ജിയോ അവരുടെ റീചാർജ് പാക്കുകൾക്ക് വലിയ രീതിയിൽ വില കൂട്ടിയിരുന്നു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ഇപ്പോൾ ഇങ്ങനത്തെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിരിക്കുന്നത് എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്.
അതേസമയം മറ്റൊരു കാരണം കൊണ്ട് കൂടി ഇപ്പോൾ അംബാനി കുടുംബം വലിയ രീതിയിൽ വിമർശനം നേരിടുകയാണ്. സാധാരണ മുംബൈയിൽ ഒരു പ്രീമിയം ഹോട്ടലിൽ ഒരു രാത്രി കഴിയുവാൻ പതിനായിരം രൂപ ആയിരുന്നു വാടക. എന്നാൽ ഇപ്പോൾ ഇവരുടെ വിവാഹം കാരണം അത് വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്. ഇപ്പോൾ ഒരു ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കണമെങ്കിൽ 70,000 രൂപയാണ് നൽകേണ്ടത്. ജൂലൈ പതിനാലാം തീയതിയിലെ കണക്ക് മാത്രമാണ് ഇത്. കുറച്ചുകൂടി ദിവസങ്ങൾ കഴിഞ്ഞാൽ ഇനിയും ഈ തുക ഉയരാൻ ആണ് സാധ്യത.