സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾ ഇന്ന് മലയാളികൾക്കും സുപരിചിതരായ താരങ്ങളാണ്. അടുത്തിടെ ബിഗ് ബോസിൽ ജാൻമണി എന്ന ഒരു മത്സരാർത്ഥി ഉണ്ടായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ലേബലിൽ ആയിരുന്നു ഇവർ മത്സരിക്കാൻ എത്തിയത്. ഇപ്പോൾ നിരവധി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളെ ബാധിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇവരുടെ ഓഫീസുകളിൽ റെയ്ഡ് നടന്നിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗുരുതരമായ കുറ്റമാണ് ഇവർക്കെതിരെ അധികൃതർ ആരോപിക്കുന്നത്.
ജിഎസ്ടി ഇന്റലിജൻസ് വകുപ്പ് ആണ് ഇപ്പോൾ റെയ്ഡ് നടത്തിയിരിക്കുന്നത്. ഇവരുടെ വസതിയിലും ഔദ്യോഗിക ഓഫീസിലും മറ്റുമാണ് റെയ്ഡ് നടക്കുന്നത്. ജിഎസ്ടി ഇന്റലിജൻസ് വകുപ്പ് ആണ് റെയ്ഡ് നടത്തുന്നത്. കേരളത്തിലെ മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം എന്നിങ്ങനെ ഈ മൂന്ന് ജില്ലകളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.
കേരളത്തിലെ പ്രധാന മേക്കപ്പ് ബ്യൂട്ടിപാർലറുകളിൽ എല്ലാം തന്നെ അടുത്തിടെ റെയ്ഡ് നടന്നിരുന്നു. കഴിഞ്ഞമാസമായിരുന്നു ഇവിടങ്ങളിൽ എല്ലാം റെയ്ഡ് നടന്നത്. ഇതിൻറെ തുടർച്ചയായിട്ടാണ് ഇപ്പോൾ നടക്കുന്ന റെയ്ഡുകൾ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ കൂടി വീടുകളിലേക്ക് ഓഫീസുകളിലേക്കും വ്യാപിപ്പിച്ചത്. ജിഎസ്ടി വകുപ്പ് നേരിട്ടാണ് ഈ പരിശോധനകൾക്ക് എല്ലാം തന്നെ നേതൃത്വം നൽകുന്നത്.
സംസ്ഥാനത്തെ 23 കേന്ദ്രങ്ങളിൽ ആണ് നിലവിൽ പരിശോധന നടന്നുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി മേക്ക് പാർക്കിസ്റ്റുകളുടെ ഔദ്യോഗിക ഓഫീസുകളിൽ മാത്രമല്ല ഇവരുടെ ഫ്ലാറ്റുകളിലും വീടുകളിലും മറ്റും പരിശോധന നടത്തുന്നുണ്ട്. കോടികളുടെ നികുതിവെട്ടിപ്പ് ഇവർ നടത്തി എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇത് ശരിയാണോ എന്നത് എല്ലാ അന്വേഷണങ്ങൾക്കും ശേഷം മാത്രമേ സ്ഥിതീകരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ അനാവശ്യമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടത്തുന്നത് ശരിയല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.