അംബാനിയുടെ ഭാര്യയുടെ അമ്പതാം പിറന്നാളിന് എത്ര രൂപയാണ് ചെലവഴിച്ചത് എന്നറിയുമോ? ഈ പണം പട്ടിണി പാവങ്ങൾക്ക് കൊടുത്തുകൂടെ എന്ന് മലയാളി പ്രേക്ഷകർ

മലയാളികൾക്ക് ഒട്ടും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നീതാ അംബാനി. അംബാനിയുടെ ഭാര്യ ആണ് ഇവർ എന്ന കാരണം കൊണ്ടാണ് മലയാളികൾക്ക് ഇവരോട് വിരോധം ഉള്ളത്. പൊതുവേ പണക്കാരോട് മലയാളികൾക്ക് എപ്പോഴും ഒരു കടി ഉണ്ടാവും. അപ്പോൾ പിന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിൽ ഒരാൾ ആയിട്ടുള്ള അംബാനിയോടും അയാളുടെ ഭാര്യയോടും മലയാളികൾക്ക് എത്രത്തോളം ദേഷ്യവും അമർഷവും ഉണ്ടാവും എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നോ നിതാ അംബാനിയുടെ അമ്പതാം പിറന്നാൾ. ഇതിനുവേണ്ടി ചെലവഴിച്ചത് 220 കോടി രൂപയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രാജ്യത്തിൻറെ പലഭാഗത്തു നിന്നുമുള്ള അതിഥികളും രാജ്യത്തിൻറെ പുറത്തുനിന്നുള്ള അതിഥികളും പരിപാടിയിൽ പങ്കെടുത്തിരുന്നു. രാജസ്ഥാനിലെ ഒരു കൊട്ടാരത്തിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ നടന്നത്.

സംഭവം 2013 വർഷത്തിലാണ് നടക്കുന്നത്. രണ്ടുദിവസം ആയിട്ടായിരുന്നു ആഘോഷം നടന്നത്. ലോകത്തിലെ വിവിധ ബിസിനസ് കുടുംബങ്ങളിൽ നിന്നും ഉള്ളവർ ആയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. ഇതുകൂടാതെ നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു.

ഏകദേശം 32 വിമാനങ്ങൾ ആണ് ഒരുക്കിയത്. എ ആർ റഹ്മാൻ ആയിരുന്നു സംഗീത പരിപാടി നടത്തിയത്. പ്രിയങ്ക ചോപ്ര ആയിരുന്നു കലാപരിപാടികൾക്ക് മേൽനോട്ടം വഹിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നും 240 അതിഥികൾ ആണ് പങ്കെടുത്തത്. പരിപാടിക്ക് വേണ്ടിയുള്ള ഗതാഗത സൗകര്യങ്ങൾ പോലും ഒരുക്കിയതിനുശേഷം ഉള്ള ചെലവുകൾ കൂട്ടി നോക്കിയപ്പോഴാണ് 220 കോടി വന്നത്.