മഹീന്ദ്ര ഗ്രൂപ്പിന്റെ ഇന്നത്തെ ചെയർമാൻ ആണ് ആനന്ദ് മഹീന്ദ്ര. ഇദ്ദേഹം ഇപ്പോൾ ഒരു ചെറിയ പെൺകുട്ടിക്ക് ജോലി ഓഫർ ചെയ്തിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉത്തർപ്രദേശിലെ ഭസ്തി ജില്ലയിൽ ഒരു സംഭവം നടന്നിരുന്നു. ഇതിനിടയിൽ വളരെ സമയോചിതമായി ഈ പെൺകുട്ടി നടത്തിയ കാര്യം ശ്രദ്ധയിൽ പെട്ടതോടെയാണ് ആനന്ദ് മഹേന്ദ്ര പെൺകുട്ടിക്ക് ജോലി ഓഫർ ചെയ്തുകൊണ്ട് രംഗത്തെത്തിയത്. അപകട സിറ്റുവേഷനിൽ നിന്നും എങ്ങനെ നമുക്ക് ടെക്നോളജിയുടെ സഹായം കൊണ്ട് രക്ഷപ്പെടാൻ സാധിക്കും എന്ന് ഈ പെൺകുട്ടി കാണിച്ചു തന്നു എന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ഈ പെൺകുട്ടിയുടെ വീട്ടിലേക്ക് കുരങ്ങുകളുടെ അറ്റാക്ക് ഉണ്ടായത്. പെൺകുട്ടിയും സഹോദരിയും ആ സമയം വീട്ടിൽ ഉണ്ടായിരുന്നു. ഇവരുടെ വീട്ടിൽ ആമസോണിന്റെ വോയിസ് അസിസ്റ്റൻസ് ഫീച്ചർ ആയിട്ടുള്ള അലക്സ് ഉണ്ടായിരുന്നു. അപ്പോൾ ഈ പെൺകുട്ടി അലക്സായോട് ഒരു കാര്യം ആവശ്യപ്പെടുകയായിരുന്നു.
#WATCH | Uttar Pradesh: A girl named Nikita in Basti district saved her younger sister and herself by using the voice of the Alexa device when monkeys entered their home.
Nikita says, “A few guests visited our home and they left the gate open. Monkeys entered the kitchen and… pic.twitter.com/hldLA0wvZS
— ANI UP/Uttarakhand (@ANINewsUP) April 6, 2024
പട്ടി കുരക്കുന്നത് പോലെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുവാൻ ആയിരുന്നു പെൺകുട്ടി ആവശ്യപ്പെട്ടത്. പെൺകുട്ടിയുടെ ഈ ബുദ്ധി പെൺകുട്ടിയുടെയും സഹോദരിയുടെയും രക്ഷയ്ക്ക് എത്തുകയും ചെയ്തു. പട്ടിയുടെ കുറെ കേട്ടതോടെ കുരങ്ങന്മാർ എല്ലാവരും പേടിച്ചു ഓടുകയായിരുന്നു.
ഇതിൻറെ വീഡിയോ പിന്നീട് സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധി ആളുകൾ ആയിരുന്നു പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഈ വീഡിയോ പിന്നീട് ആനന്ദ് മഹിന്ദ്രയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്നായിരുന്നു അദ്ദേഹം ഇത് ഷെയർ ചെയ്തതും പെൺകുട്ടിക്ക് ഒരു ജോലി ഓഫർ ചെയ്തതും. എന്നാൽ ഇത്രയും ചെറിയ പെൺകുട്ടിക്ക് എന്ത് ജോലിയാണ് ഇദ്ദേഹം നൽകുക എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.
എന്നാൽ ജോലി ഓഫർ ചെയ്തത് ഇപ്പോൾ അല്ല. പെൺകുട്ടി പഠനം പൂർത്തിയാക്കിയ ശേഷം, പെൺകുട്ടിക്ക് കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ മഹീന്ദ്ര പെൺകുട്ടിയെ സപ്പോർട്ട് ചെയ്യും എന്നാണ് ഇദ്ദേഹം ഓഫർ ചെയ്തിരിക്കുന്നത്.