ഇന്ത്യയെ പോലെ തന്നെ പാക്കിസ്ഥാനും ഒളിമ്പിക്സിൽ വളരെ പുറകോട്ട് നിൽക്കുന്ന ഒരു രാജ്യമാണ്. അവിടുത്തെ കായികതാരങ്ങൾക്ക് ഒരു തരത്തിലും ഉള്ള സപ്പോർട്ടും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നില്ല. എന്നിട്ടും ഒരു മത്സരാർത്ഥി ഒളിമ്പിക്സ് ഇനത്തിൽ പാക്കിസ്ഥാന് വേണ്ടി സ്വർണം നേടിയിരിക്കുകയാണ്. ജാവലിൻ ത്രോ വിഭാഗത്തിൽ അർഷാദ് നദീം ആണ് ഗോൾഡ് മെഡൽ നേടിയത്.
ഇപ്പോൾ പാക്കിസ്ഥാനിലെ നിരവധി അധികൃതർ ആണ് ഇദ്ദേഹത്തിന് ക്യാഷ് അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതിനിടയിൽ ഇദ്ദേഹത്തിൻറെ സ്വന്തം അമ്മായിഅച്ഛൻ ഇദ്ദേഹത്തിന് നൽകിയ ഗിഫ്റ്റ് ആണ് ഇപ്പോൾ വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. നിരവധി മാധ്യമങ്ങളും വിദേശ പ്രേക്ഷകരും ആണ് ഇപ്പോൾ ഈ വിഷയത്തിൽ ചിരികടക്കാൻ ആവാതെ കഴിയുന്നത്. എന്നാൽ അവർക്ക് കൃത്യമായി പാക്കിസ്ഥാൻ കൾച്ചർ എന്താണെന്ന് മനസ്സിലാവാത്തത് കൊണ്ടാണ് അവർ ഇങ്ങനെ പരിഹസിക്കുന്നത്.
ഒരു വലിയ പോത്തിനെ ആണ് അമ്മായി അച്ഛൻ മുഹമ്മദ് നവാസ് സമ്മാനിച്ചിരിക്കുന്നത്. ഇത് പാകിസ്ഥാനിലെ ഒരു കൾച്ചറാണ്. പ്രത്യേകിച്ചും ഗ്രാമീണ ഭാഗങ്ങളിൽ. അതുകൊണ്ടുതന്നെ ഇത് ഒരു ട്രഡീഷന്റെ ഭാഗമാണ് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.
അതേസമയം ജാവലിൻ ത്രോ വിഭാഗത്തിൽ ആയിരുന്നു പാരിസ് ഒളിമ്പിക്സ് ഗെയിംസിൽ നദീം റെക്കോർഡ്. 92.97 മീറ്റർ എന്ന റെക്കോർഡ് നേട്ടമായിരുന്നു ഇദ്ദേഹം കരസ്ഥമാക്കിയത്. ഇന്ത്യയുടെ നീരജ് ചോപ്ര ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതേസമയം നിരവധി ആളുകൾ ആണ് അർഷാദിന്റെ നേട്ടം പ്രചോദനമാക്കിക്കൊണ്ട് ഇനിയും ബാക്കില് നിന്നും കൂടുതൽ യുവതി യുവാക്കൾ ഒളിമ്പിക്സിന് വേണ്ടി തയ്യാറെടുക്കണം എന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനിൽ മാത്രല്ല സമീപരാജ്യമായ ഇന്ത്യയും ഇത് കണ്ട് പഠിച്ച് ഇതുപോലെയുള്ള മത്സര ഇനങ്ങളിലേക്ക് വിദ്യാർഥികളെ ചെറിയ പ്രായത്തിൽ നിന്നു തന്നെ സജ്ജരാക്കണം എന്നാണ് പ്രേക്ഷകർ പറയുന്നത്.