ഒരുകാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന പരമ്പരകളിൽ ഒന്നാണ് മഞ്ഞുരുകും കാലം. ജാനിക്കുട്ടി എന്നാണ് ഈ സീരിയലിലേക്ക് കേന്ദ്ര കഥാപാത്രത്തിന്റെ പേര്. ഈ കുട്ടിയുടെ യുവത്വം അവതരിപ്പിച്ചത് മോനിഷ എന്ന നടിയായിരുന്നു. വയനാട് സ്വദേശിനിയാണ് ഇവർ. ഇപ്പോൾ ഇവർ തമ്മിൽ പരമ്പരകളിൽ ആണ് കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. ഇപ്പോൾ പ്രണയങ്ങളെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും എല്ലാം ഇവർ തുറന്നു പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
“ഞാൻ തന്നെ കരുതാറുണ്ട്, എന്നോട് ആരെങ്കിലും ഒക്കെ ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ എന്ന്. പക്ഷേ ആരും എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. കോളേജിൽ പഠിക്കുന്ന സമയത്ത് പ്രണയം ഉണ്ടായിട്ടുണ്ട്. ഞാൻ പ്രേമിച്ചിട്ടുമുണ്ട്. എൻറെ കാമുകന്മാരും എൻറെ നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. എന്നെ കാണുമ്പോൾ എല്ലാവരും പറയും ഞാൻ വളരെ ഹോമിലി ആണ് എന്നൊക്കെ. പക്ഷേ അടുത്ത ഇടപഴകി കഴിയുമ്പോൾ ഞാൻ കുറച്ച് വയലന്റ് ആയിരിക്കും. എൻറെ കുറെ ആറ്റിറ്റ്യൂഡ് വളരെ വ്യത്യസ്തമാണ്. അതൊക്കെ കൊണ്ടുതന്നെ പ്രണയം പെട്ടെന്ന് അവസാനിക്കുകയും ചെയ്യും. എന്നെ കണ്ടാൽ അമ്പലക്കുട്ടിയാണ് എന്നൊക്കെ തോന്നും. പക്ഷേ ഞാൻ ദൈവവിശ്വാസി അല്ല. പിന്നെ നമുക്ക് സെറ്റ് ആവാത്ത ഒരു സ്പേസിൽ നമ്മൾ നിൽക്കാൻ പാടില്ല. പെട്ടെന്ന് പൊക്കോണം” – മോനിഷ പറയുന്നു.
“റിലേഷൻഷിപ്പ് പോലെയുള്ള കാര്യങ്ങളിൽ സെറ്റായില്ല എന്ന് തോന്നിയാൽ ഞാൻ പെട്ടെന്ന് തന്നെ നോ പറയും. മനസ്സ് കല്ലാക്കിയിരിക്കുന്നത് കൊണ്ട് എനിക്ക് വിഷമം വരാറില്ല. പ്രണയിച്ച വിവാഹം ചെയ്യണം എന്നാണ് എൻറെ ആഗ്രഹം. പക്ഷേ ഒന്നും നടക്കുന്നില്ല. മാട്രിമോണിയിൽ ഒക്കെ പ്രൊഫൈൽ ഇട്ടിട്ടുണ്ട്. പങ്കാളി ആവുന്നയാൾ മദ്യപാനവും പുകവലിയും ഒക്കെ ഉള്ള ആളാണെങ്കിൽ എനിക്ക് കുഴപ്പമില്ല. പക്ഷേ വളരെ നല്ല ആൾക്കാരെ എനിക്ക് വേണ്ട.
കുറച്ച് റൂഡ് ആയിട്ടുള്ള ആളുകളെ ആണ് എനിക്ക് താല്പര്യം. ഭയങ്കര നല്ല ആളുകളെ ആണ് സത്യത്തിൽ എനിക്ക് പേടി. കുറച്ച് ചില്ല് ആയിട്ടുള്ള ആൾക്കാരെ ആണ് എനിക്കിഷ്ടം. ഇങ്ങനെ എല്ലാ കാര്യങ്ങളും നോക്കുമ്പോൾ ഒരാൾ സെറ്റ് ആവുന്നില്ല. ഞാനൊന്ന് സെറ്റായി കാണുവാൻ അമ്മയ്ക്ക് നല്ല ആഗ്രഹമുണ്ട്” – ഇതായിരുന്നു ഒരു ഓൺലൈൻ മാധ്യമത്തിന് താരം നൽകി അഭിമുഖത്തിൽ പറഞ്ഞത്.