മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഞ്ചു കുര്യൻ. ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചെറിയ ഒരു വേഷത്തിൽ ആയിരുന്നു താരം ഈ സിനിമയിൽ അഭിനയിച്ചത് എങ്കിലും വളരെ വലിയ രീതിയിൽ ഈ സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞാൻ പ്രകാശൻ എന്ന സിനിമയിലെ ക്യാരക്ടറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ന് മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് അഞ്ചു കുര്യൻ. ധാരാളം മികച്ച വേഷങ്ങളാണ് ഇവർക്ക് ലഭിക്കുന്നത് എങ്കിലും പലപ്പോഴും ഇവരുടെ സ്ക്രീൻ സ്പേസ് വളരെ കുറവായിരിക്കും. മാത്രവുമല്ല അഭിനയത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ഇവർ അടുത്തിടെ ചില സിനിമകളിൽ നിന്നും നേരിട്ടിരുന്നു. ഇതെല്ലാം കാരണം കൊണ്ട് ആയിരിക്കണം ഒരുപക്ഷേ ഇവർക്ക് കരിയറിൽ ലഭിക്കേണ്ട ഒരു ബൂസ്റ്റ് ലഭിക്കാതെ പോയത്.
സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല ഇടയ്ക്കിടെ ഇവർ ഫോട്ടോ ചിത്രങ്ങൾ നടത്താറുണ്ട് എന്ന് മാത്രമല്ല ചിത്രങ്ങളിൽ എല്ലാം തന്നെ വളരെ ഗ്ലാമർ ആയിട്ടാണ് താരം പ്രത്യക്ഷപ്പെടാറുള്ളത് എന്ന് മാത്രമല്ല ഈ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണ്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു താരം ഭാവി വരന് ഒപ്പം ഉള്ള ചിത്രം പങ്കുവെച്ചത്. ആദ്യം എല്ലാവരും കരുതിയത് ഇത് ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ഭാഗമായിരിക്കും എന്നാണ് എങ്കിലും പിന്നീടാണ് താരം തന്നെ താൻ തന്നെ ജീവിതത്തിലെ പ്രണയതാവിനെ കണ്ടെത്തി എന്ന് ക്യാപ്ഷൻ ആയി നൽകിയത് ആളുകൾ ശ്രദ്ധിച്ചത്. എങ്കിലും ഭാവിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം പങ്കുവച്ചിരുന്നില്ല എങ്കിലും ഇപ്പോൾ പുതിയ വീഡിയോയിലൂടെ അതും പങ്കുവെച്ചിരിക്കുകയാണ്. റോഷൻ ജേക്കബ് കറിപറമ്പിൽ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ബിസിനസ് മേഖലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കുന്നത്. ബിസിനസ് ഡെവലപ്മെൻറ് അസോസിയേറ്റ് ആണ് ഇദ്ദേഹം. ചെന്നൈയിലെ ലൊയോള കോളേജിൽ നിന്നുമാണ് ഇദ്ദേഹം ബിരുദം കരസ്ഥമാക്കിയത്. നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.