പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സി അണിയാൻ ജർമൻ ക്ലബ്ബിൽ നിന്ന് പുതിയൊരു താരം എത്തുകയാണ്. എർലിങ് ഹാലൻഡ് എന്ന നോർവേ അന്താരാഷ്ട്ര താരമാണ് ബൊറൂസിയ ഡോർട്ട്മുണ്ട് എന്ന ജർമൻ ക്ലബ്ബിൽ നിന്ന് സിറ്റിയിലേക്ക് എത്തുന്നത്. എന്നാൽ തെല്ലു സംശയത്തോടെയാണ് ഫുട്ബോൾ പ്രേമികൾ കൂടുമാറ്റത്തെ കാണുന്നത്. പ്രീമിയർ ലീഗിൽ എത്രമാത്രം ഈ താരത്തിന് തിളങ്ങാൻ ആകുമെന്നതിൽ സംശയം പ്രകടിപ്പിക്കുകയാണ് ഫുട്ബോൾ പണ്ഡിറ്റ്മാർ. ബുണ്ടസ് ലിഗയിൽ നിന്ന് പ്രീമിയർലീഗിലെ എത്തിയ പല അന്താരാഷ്ട്ര താരങ്ങൾക്കും എന്താണ് സംഭവിച്ചത് എന്ന് നോക്കാം.
കെവിൻ ഡി ബ്രൂയിൻ എന്ന ബെൽജിയം താരം സിറ്റിയിൽ എത്തിയത് വോൾസ്ബെർഗിൻ്റെ അറ്റാക്കിങ് മിഡ്ഫീൽഡിൽ നിന്നായിരുന്നു. 306 കളികൾ സിറ്റിക്കായി കളിച് ഒരു എഫ് എ കപ്പിലും മൂന്ന് പ്രീമിയർ ലീഗ് കപ്പിലും മുത്തമിട്ടു. ഭയത്തിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ ഹാർലി-ഡേവിഡ്സൺ ആകെ 39 കളികളാണ് കളിക്കാൻ കഴിഞ്ഞത്. പരിക്കിൻ്റെ പിടിയിലായ താരത്തിന് ആകെ നേടാൻ കഴിഞ്ഞത് രണ്ടുഗോളുകൾ. ബൊറുസിയ ഡോട്മുണ്ടില്‍ നിന്ന് ആഴ്സണലിലെത്തിയ ഓബമെയാംഗ് പ്രീമിയര്‍ ലീഗിൽ കുറച്ചൊക്കെ പിടിച്ചുനിന്നു. 163 മത്സരങ്ങളില്‍ നിന്ന് 92 ഗോളുകളാണ ഓബമെയാംഗ് നേടിയത്. ഓരോ തവണ എഫ എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും ആഴ്സണലിനൊപ്പം നേടി.
ആഴ്സനലിന് ഒപ്പം എഫ് എ കപ്പ് ഉയർത്തിയ ലുകാസ് പൊഡോളസ്കിയുടെയും വിധി മറിച്ചായിരുന്നില്ല. 82 മത്സരങ്ങളിൽ കളിച് 31 ഗോളുകൾ മാത്രമാണ് ക്ലബ്ബിനുവേണ്ടി താരത്തിന് നേടാനായത്. ബൊറുസിയ ഡോട്മുണ്ടില്‍ നിന്ന് വലിയ പ്രതീക്ഷയോടെ യുനൈറ്റഡ് സ്വന്തമാക്കിയ ജാഡന്‍ സാഞ്ചോ സൂപ്പര്‍ ഫ്ളോപ് ഗണത്തിലാണ്. ഷാല്‍ക്കെയുടെ വിംഗര്‍ ലെറോയ് സാനെ സിറ്റിയില്‍ തരംഗമായി. 135 കളികളില്‍ നിന്ന് 39 ഗോളുകള്‍ നേടി. രണ്ട് പ്രീമിയര്‍ ലീഗും രണ്ട് ലീഗ് കപ്പും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡും എഫ് എ കപ്പും സിറ്റിക്കൊപ്പം സാഞ്ചെക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. എന്തായാലും തൻറെ കരിയറിലെ ബിഗ് ബ്രേക്ക് ലഭിച്ച എർലിങ് ഹാലൻ്റിൻ്റെ വിധി എന്താണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.