മൊബൈൽഫോൺ രംഗത്തെ ഭീമൻമാരായ വൺപ്ലസ് അവരുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണായ വൺപ്ലസ് ടി20 ഈ വർഷം അവസാനത്തോടു കൂടി വിപണിയിലെത്തിചേക്കുമെന്ന് സൂചന. നാം ഇതുവരെ കേൾക്കാത്ത അൾട്രാ വേരിയൻ്റ് ആയിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫോണിൻറെ പ്രീമിയം വേർഷനുകൾ ഒരു വർഷത്തിലെ തുടക്കത്തിൽ അവതരിപ്പിക്കുകയും എന്നാൽ ടി സീരീസ് ഫോണുകൾ അതേ വർഷത്തിന് അവസാനത്തിൽ വിപണിയിൽ ഇറക്കുകയും ആണ് വൺപ്ലസിൻ്റെ രീതി. ആദ്യം അവതരിപ്പിച്ച പ്രീമിയം ആദ്യം റേഞ്ച്കളുടെ ഇംപ്രൂവ്ഡ് വേർഷനുകൾ കൾ ഉപഭോക്താക്കൾക്ക് ഓഫർ ചെയ്യുന്നതിനുവേണ്ടിയാണ് ഇത്.
വൺപ്ലസ് അവസാനമായി മാർക്കറ്റിൽ എത്തിച്ച ടിസീരീസ് ഫോൺ ആണ് വൺപ്ലസ് 8ടി. 2020 ലായിരുന്നു ഇത്. എന്നാല് അതിനു ശേഷം നേരെ 10ടിയിലേക്ക് പോകുകയായിരുന്നു ഇവർ. 9ടി സീരിസുകളെക്കുറിച്ച് യാതോന്നും വെളിപ്പെടുത്തിയിരുന്നില്ല. 45000 രൂപയ്ക്ക് താഴെ ഇപ്പോൾ വിപണിയിൽ വൺപ്ലസ് 10ആർ, വൻപ്ലസ് 9ആർടി എന്നിവ ലഭ്യമാണ്. ഫ്ലാഗ്ഷിപ്പ് 10ആർ പ്രൊയുടെ ഇന്ത്യൻ വിപണി വില വില തുടങ്ങുന്നത് തന്നെ 66,999 ലാണ്. പ്രീമിയം പ്രൈസ് റേഞ്ചിൽ മികച്ച സ്പെസിഫിക്കേഷനുകൾ ഇപ്പൊൾ ലഭ്യമായതിനാൽ തന്നെ പുതിയ സ്മാർട്ട്ഫോണിൻ്റെ പ്രൈസ് റേറ്റ് എത്രയായിരിക്കും എന്നുള്ളതിനെ കുറിച്ച് യാതൊരു വിവരവും പുറത്ത് വന്നിട്ടില്ല.
വയർലെസ് ചാർജിങ് ഉള്ള ഓപ്ഷൻ ലഭ്യമാക്കില്ലെങ്കിൽ 10ആർ പ്രോയെക്കാളും കുറഞ്ഞ വിലയിൽ വിപണിയിലെത്തുമെന്നാണ് വിശ്വാസം. വൺപ്ലസ് ഇതുവരെ ടി സീരിസ് സ്മാർട്ട്ഫോണുകൾക്ക് വയർലെസ് ചാർജിങും ഐപി റേറ്റിങ്ങും സപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് ആശ്വാസകരമായ കാര്യം തന്നെയാണ്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയിട്ടുകൂടി 10ടീ യുടെ ഇവിടെ സ്പെസിഫിക്കേഷൻ സിനെ കുറിച്ച് വൺപ്ലസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ക്വാല്ക്കത്തിൻ്റെ പുതിയ സ്നാപ്ഡ്രാഗൺ 8+ ആയിരിക്കുമെന്ന് പൊതുവേ പറയപ്പെടുന്നു. 80/ 120വാട്ട് ഫാസ്റ്റ് ചാർജിങ് അവൈലബിൽ ആയിരിക്കുമെന്ന് കരുതുന്നു.