മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് ഇവർ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. ഇതിനുശേഷം നിരവധി മലയാളം സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും കന്നഡ സിനിമയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
കന്നട നടന്മാരിൽ ഒരാൾ ആയിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു ഇവരുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. ധാരാളം ആളുകൾ ആയിരുന്നു ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.
ചിരഞ്ജീവി മരിക്കുന്ന സമയത്ത് ഇവർ ഗർഭിണിയായിരുന്നു. തുടർന്ന് ഒരു ആൺകുട്ടിക്ക് മേഘ്ന ജന്മം നൽകുകയും ചെയ്തു. രായൻ സർജ എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ കുട്ടി ആദ്യമായി സ്കൂളിലേക്ക് പോകുന്ന വിശേഷമാണ് താരം അറിയിച്ചിരിക്കുന്നത്. 2020 ഒക്ടോബർ ഇരുപത്തിരണ്ടാം തീയതിയാണ് കുട്ടി ജനിക്കുന്നത്. ഇതുവരെ കുട്ടിക്ക് മൂന്ന് വയസ്സ് പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പ്ലേ സ്കൂളിലേക്ക് ആണ് കുട്ടി പോകുന്നത് എന്ന് നമുക്ക് അനുമാനിക്കാം. മകൻ ആദ്യമായി സ്കൂളിലേക്ക് പോകുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഇപ്പോൾ. മകന് ആശംസകൾ നേരുവാനും അമ്മയായ താരം മറന്നില്ല.