തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് പവൻ കല്യാൺ. അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ഹരിഹര വീര മല്ലു. ഇപ്പോൾ ഈ സിനിമയുടെ സെറ്റിൽ വലിയ തീപിടുത്തം ഉണ്ടായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ദുണ്ടിഗൾ എന്ന സ്ഥലത്ത് ആണ് ഉണ്ടായിരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം തീപിടുത്തം ഉണ്ടായ സമയത്ത് സെറ്റിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആർക്കും കാര്യമായി അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം വലിയ രീതിയിലുള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്നത്. ലോക്കൽ പോലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇപ്പോൾ കത്തി നശിച്ച സെറ്റ് ഒന്നുകൂടി പുനർ നിർമ്മിക്കേണ്ടിവരും. അതിനുശേഷം മാത്രമായിരിക്കും ചിത്രീകരണം പുനരാരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ ചിത്രീകരണം ഇനിയും വൈകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കൃഷ് ജഗർലമുടി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവ് കൂടിയായ കീരവാണി ആണ് സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.