കുഴക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നത് മലയാളികളെ സംബന്ധിച്ച് ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിൽ ഒന്നാണ്. കാരണം മലയാളികളുടെ അത്ര പ്രോബ്ലം സോൾവിങ് സ്കില്ല് ഉള്ള ഒരു വിഭാഗം ലോകത്ത് തന്നെ ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം.
അതുകൊണ്ടാണ് ലോകത്തിലെ വലിയ വലിയ കമ്പനികൾ എല്ലാം തന്നെ മലയാളികളുടെ പിന്നാലെ പാഞ്ഞു നടക്കുന്നത്. ലക്ഷങ്ങളും കോടികളും ശമ്പളം നൽകിയിട്ടാണ് മലയാളികളെ ഇത്തരം കമ്പനികൾ അവരുടെ കമ്പനിയിൽ നിയമിക്കുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു പസിൾ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു പൂച്ചയുടെ ചിത്രമാണ് നിങ്ങൾക്ക് ഇതിൽ കാണാൻ സാധിക്കുന്നത്. ഒരു കാർട്ടൂൺ ചിത്രമാണ് ഇത്. ഈ ചിത്രത്തിന് എന്താണ് ഇപ്പോൾ ഇത്ര വലിയ പ്രത്യേകത എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? ഈ ചിത്രത്തിൽ ഒരു മീൻ ഉണ്ട്. അത് എവിടെയാണ് എന്ന് നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കുമോ?
ഒറ്റനോട്ടത്തിൽ ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മീനിനെ കണ്ടുപിടിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം മീൻ ഇതിൽ ഒരു വസ്തു ആയിട്ടല്ല ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മീനിനെ ഒരു ചിത്രത്തെ പോലെ വരച്ചു ചേർത്തിരിക്കുകയാണ്. എവിടെയാണെന്ന് നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ലെങ്കിൽ മാത്രം താഴെ ഉത്തരം നോക്കുക. അടുത്ത വാചകത്തിൽ ഉത്തരം ഉണ്ടായിരിക്കും, കൂടുതൽ സമയം വേണ്ടവർ ഇവിടെവെച്ച് വായന നിർത്തുക. അവിടെ ഇരിക്കുന്ന ഒരു കുടം നിങ്ങൾ കണ്ടോ? അതിന്റെ മുകളിലാണ് മീനിനെ വരച്ചു ചേർത്തിരിക്കുന്നത്.