മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ പ്രചോദ്. മിമിക്രി വേദികളിൽ നിന്നുമാണ് ഇദ്ദേഹം സിനിമ മേഖലയിൽ എത്തുന്നത്. ടെലിവിഷൻ മേഖലയിലും ഇദ്ദേഹം ഒരുപോലെ സജീവമായിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും പുതിയ ഒരു വിശേഷവാർത്തയാണ് പുറത്തുവരുന്നത്.
ഇദ്ദേഹം ഇപ്പോൾ ഒരു സംവിധായകനായി മാറാൻ പോവുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. അതേസമയം സംവിധായകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട എബ്രിഡ് ഷൈൻ ആണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതേസമയം ഇപ്പോൾ ഈ സിനിമയിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് ഉള്ള പോസ്റ്റർ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
മാർഷൽ ആർട്സിന് പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. മാർഷൽ ആർട്സിൽ പ്രാഗല്ഭ്യമുള്ള 18നും 24 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയും 30നും 48 നും ഇടയിൽ പ്രായമുള്ള മാർഷ്യൽ ആർട്സ് പ്രഗൽഭരെയും ആണ് ഈ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട വേഷങ്ങളിലേക്ക് ആണ് ഇവരെ ക്ഷണിച്ചിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇവർ ഒരു ഇമെയിൽ ഐഡി നൽകിയിട്ടുണ്ട്. ഇതിലേക്ക് പ്രൊഫൈൽ അയക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അതേസമയം സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം സിനിമയുടെ പിആർഒ നിർവഹിക്കുന്നത് പ്രതീഷ് ശേഖർ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ പ്രചോദിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് ഇദ്ദേഹത്തിന്റെത്. ഇദ്ദേഹത്തിൻറെ കരിയറിലെ ഉയർച്ച ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകുന്നു എന്നാണ് മലയാളി പ്രേക്ഷകർ എല്ലാവരും ഇപ്പോൾ ഒരേ സ്വരത്തിൽ പറയുന്നത്. എത്രയും പെട്ടെന്ന് നിന്നെ ഈ സിനിമ റിലീസ് ആവട്ടെ എന്നും വലിയ വിജയം നേടട്ടെ എന്നുമാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.