മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിമ്രാൻ. തമിഴ് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇവരുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ചെയ്യാരു ബാലുവിൻ്റെ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. നടി സിംറാന് ഒരു സഹോദരി ഉണ്ടായിരുന്നു. എന്നാൽ അവർ മരണപ്പെടുകയായിരുന്നു.
സിമ്രാനും സഹോദരിയും ജനിച്ചത് പഞ്ചാബിൽ ആണെങ്കിലും വളർന്നത് ബോംബെയിലാണ്. മോഡലിംഗ് രംഗത്തിലൂടെ ആണ് താരം സിനിമ മേഖലയിൽ എത്തുന്നത്. മോണൽ എന്നായിരുന്നു ഇവരുടെ അനിയത്തിയുടെ പേര്.
സിനിമ മേഖലകൾ ചതിക്കുഴികൾ നിറഞ്ഞതാണ് എന്ന സിമ്രാൻ അനിയത്തിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിലും സഹോദരി ഇത് കാര്യമായി എടുത്തിരുന്നില്ല. സിനിമ മേഖലയിൽ എത്തിയപ്പോൾ അതുതന്നെ സംഭവിക്കുകയും ചെയ്തു. നിരവധി ആളുകൾ ഇവരെ മുതലെടുക്കുകയായിരുന്നു. പലരും ഇവർക്ക് പണം നൽകിയില്ല. കൂടാതെ ഇവർക്ക് ഒരു പ്രണയം കൂടിയുണ്ടായിരുന്നു. ഒരു കൊറിയോഗ്രാഫർ ആയിട്ടായിരുന്നു ഇവർക്ക് പ്രണയം. എന്നാൽ പിന്നീട് ഇദ്ദേഹം ഈ പ്രണയത്തിൽ നിന്നും പിന്മാറി.
ഇത് പിന്നീട് ഇവരെ വലിയ രീതിയിലുള്ള വിഷാദത്തിലേക്ക് തള്ളിവിടുകയായിരുന്നു. പിന്നീട് നടി സിമ്രാൻ പത്രപ്രവർത്തനം നടത്തി സഹോദരിയുടെ കാമുകനായ കൊറിയോഗ്രാഫർ ആണ് മരണത്തിന് കാരണം എന്നൊക്കെ പറഞ്ഞിരുന്നു. ഇത് കൂടാതെ തന്നെ വിശ്വസിച്ച ഇൻഡസ്ട്രിയിലേക്ക് വന്ന സഹോദരിക്ക് ഈ ഗതി വന്നത് താൻ കൂടെ കാരണമാണ് എന്ന ചിന്ത അവരെ അലട്ടുകയായിരുന്നു. ഈ സമയത്ത് അഭിനയം പോലും ഉപേക്ഷിക്കാൻ ഇവർ തീരുമാനിച്ചിരുന്നു.