മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിദ്യാബാല. ഇവരുടെ വരാൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ഭൂൽ ഭൂലയ്യ. എല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നവംബർ ഒന്നാം തീയതി ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ആണ് ഇപ്പോൾ താരം.
മുംബൈയിലാണ് സിനിമയുടെ പ്രമോഷൻ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ആയിരുന്നു താരവും ബോളിവുഡ് നടി മാധുരി ദീക്ഷിക്കും ചേർന്ന് ഒരു ഡാൻസ് അവതരിപ്പിച്ചത്. എന്നാൽ ഇതിനിടയിൽ അടിതെറ്റി വിദ്യാബാലൻ വീഴുകയായിരുന്നു. ഈ നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഇവർ രണ്ടുപേരും ഇത് പ്രാക്ടീസ് ചെയ്ത് ചെയ്തതല്ല. സ്പോട്ട് കൊറിയോഗ്രാഫി ആയിരുന്നു. ഡിവറ്റ് ഡാൻസ് ആയിരുന്നു ഇരുവരും ചേർന്ന് അവതരിപ്പിച്ചത്. മേരെ ഡോൽനാ സുൻ എന്ന ഗാനത്തിന് ആയിരുന്നു ഇരുവരും ചുവടുവെച്ചത്. ഈ ഗാനത്തിന്റെ മൂന്നാമത്തെ പതിപ്പ് ആണ് ഇരുവരും സ്റ്റേജിൽ അവതരിപ്പിച്ചത്. ഇതിനിടയിൽ ആയിരുന്നു വിദ്യാബാലൻ അടിതെറ്റി വീണത്. എന്നാൽ വീണിട്ട് പോലും ആ വീഴ്ചയെ അതിമനോഹരം ആക്കി മാറ്റുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. ഇതാണ് ഒരു യഥാർത്ഥ കലാകാരിയുടെ ലക്ഷണം എന്നാണ് പ്രേക്ഷകർ പറയുന്നത്.
വീഴ്ച കാര്യമാക്കാതെ പ്രകടനം തുടരുകയാണ് വിദ്യാ ബാലൻ. നിറഞ്ഞ കയ്യടികൾ ആയിരുന്നു സദസ്സിൽ നിന്നും ഇവർക്ക് ലഭിച്ചത്. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഹിന്ദി പതിപ്പ് ആയിരുന്നു ഭൂൽ ഭൂലയ്യ. മലയാളത്തിൽ ശോഭന അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയിൽ വിദ്യാബാലൻ ആയിരുന്നു അവതരിപ്പിച്ചത്. മാധുരി ദീക്ഷിത് ആണ് സിനിമയുടെ മൂന്നാം ഭാഗത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാധുരി ദീക്ഷിതിനെ പോലെ ഒരു സീനിയർ നടിയുമായി സ്ക്രീൻ പങ്കിടാൻ സാധിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.