മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപിക പദുകോൺ. ഇവരുടെ ഭർത്താവ് ആണ് റൺവീർ സിംഗ്. ഇരുവരും കുറച്ച് നാളുകൾക്കു മുമ്പായിരുന്നു വിവാഹിതരായത്. ഇപ്പോൾ ഇരുവരും അവരുടെ ആദ്യത്തെ കണ്മണിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ദീപിക നേരത്തെ തന്നെ ഒരു ആൺകുട്ടിക്ക് ജന്മം നൽകി എന്ന വാർത്തകളാണ് കഴിഞ്ഞദിവസം വന്നത്. വളരെ രഹസ്യമായിട്ടായിരുന്നു ഇവരുടെ പ്രസവം നടന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.
ദീപിക ഭർത്താവിനൊപ്പം നടന്നു പോകുന്ന ഒരു ചിത്രമായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇവരുടെ കയ്യിൽ ഒരു ചെറിയ കുട്ടിയും ഉണ്ടായിരുന്നു. എന്നാൽ വൈറലായ ഈ ഫോട്ടോയുടെ പിന്നിലെ സത്യാവസ്ഥ എന്താണ്? ഹിന്ദിയിലെ പ്രമുഖ മാധ്യമങ്ങൾ ആണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇരുവർക്കും ഒരു ആൺകുഞ്ഞ് ഉണ്ടായി എന്ന വാർത്തകളാണ് പുറത്തുവന്നത്. ദീപിക ഈ കുട്ടിയെ തഴുകുന്നതും ഫോട്ടോയിൽ കാണാം.
എന്നാൽ യഥാർത്ഥത്തിൽ ഈ ഫോട്ടോ മോർ ഓഫ് ചെയ്തതാണ്. ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കും നടിയുടെ പ്രസംഗം നടക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മറ്റൊരു ഫോട്ടോയിൽ താരങ്ങളുടെ ചിത്രങ്ങൾ വെട്ടി ഒട്ടിച്ചതാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം നിറവയറിൽ തന്നെ താരം പല വേദികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ തന്റെ ഡേറ്റ് സെപ്റ്റംബറിൽ ആണ് എന്ന് താരം തന്നെ നേരത്തെ പറഞ്ഞിട്ടുമുണ്ട്.
ഗർഭകാലത്ത് തന്നെയായിരുന്നു നിരവധി സിനിമകളുടെ ഷൂട്ടിങ്ങിൽ താരം പങ്കെടുത്തത്. ഇതുകൂടാതെ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിൽ താരം പോലീസ് യൂണിഫോമിൽ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇതും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. അതേസമയം താരം അടുത്തിടെ ആയിരുന്നു ഇവരുടെ തെലുങ്ക് പ്രവേശനം നടത്തിയത്. നൽകി എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിലും താരം എത്തിയത് നിറവയറിൽ ആയിരുന്നു. ഇത് വലിയ രീതിയിൽ അഭിനന്ദനങ്ങൾ കാരണമായി മാറുകയും ചെയ്തിരുന്നു.