മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആരാണ് എന്ന് ചോദിച്ചാൽ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ എന്നൊക്കെയായിരിക്കും പല മലയാളികളും പറയുന്നത് എങ്കിലും ഈ പറയുന്ന മലയാളികൾക്ക് പോലും അറിയാം വിജയ് എന്ന നടന്റെ പകുതി പോലും ആരാധകർ മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ല എന്ന യാഥാർത്ഥ്യം. വിജയി തീർത്തു വച്ച ലിയോ എന്ന സിനിമയുടെ ഫസ്റ്റ് ഡേ റെക്കോർഡ് മമ്മൂട്ടിയോ മോഹൻലാൽ അടുത്തകാലത്തൊന്നും തന്നെ പൊട്ടിക്കില്ല എന്ന് 100% ഉറപ്പാണ്.
അതേസമയം വിജയ് ഇന്ന് ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. ഈ വർഷം ആദ്യം ആയിരുന്നു ഇദ്ദേഹം സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് അബ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇദ്ദേഹം മത്സരിച്ചില്ല. ഇന്ന് പാർട്ടിയുടെ ആദ്യത്തെ സമ്മേളനം തമിഴ്നാട്ടിൽ നടക്കുകയായിരുന്നു. രാഷ്ട്രീയ നിലപാട് വിജയ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു.
അതേസമയം കൂടുതൽ സിനിമാതാരങ്ങൾ ഇദ്ദേഹത്തിൻറെ പാർട്ടിയിൽ ചേർന്നേക്കുമെന്ന് നേരത്തെ തന്നെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. അതിനെ ശരിവെക്കുന്ന തരത്തിൽ വിജയ് സേതുപതി ഇദ്ദേഹത്തിൻറെ പാർട്ടിയിൽ ഉടൻതന്നെ ചേരും എന്ന് ഇപ്പോൾ വാർത്തകൾ പ്രചരിക്കുകയാണ്. വിജയ് തന്നെയാണ് ഔദ്യോഗികമായി ഇത് പരിപാടിയിൽ വെച്ച് അനൗൺസ് ചെയ്തത് എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്.
“എൻറെ സുഹൃത്തും സഹോദരനുമായ വിജയ് സേതുപതി നമ്മുടെ പാർട്ടിയിൽ ഉടൻതന്നെ ചേരും എന്ന കാര്യം ഞാൻ സന്തോഷത്തോടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു” – ഇതാണ് വിജയ് പറഞ്ഞത് എന്ന രീതിയിൽ ആണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് സത്യമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. വിജയ് സേതുപതി, ശിവകാർത്തികേയൻ അടക്കമുള്ള താരങ്ങൾ ദളപതി വിജയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ വേറെ താരങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിൻറെ പാർട്ടിയിൽ ഇതുവരെ ചേർന്നേക്കും എന്ന തരത്തിൽ ഔദ്യോഗികമായ റിപ്പോർട്ടുകൾ ഒന്നും തന്നെ വന്നിട്ടില്ല. അതേസമയം ഇദ്ദേഹത്തെ ആദ്യം മുതൽ തന്നെ സിനിമ മേഖലയിൽ നിന്നും ഏറ്റവും കൂടുതൽ പിന്തുണച്ചത് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ്. ഒരുപക്ഷേ അദ്ദേഹം വരും ദിവസങ്ങളിൽ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നേക്കുമെന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ട് ഉള്ളത്.