മികച്ച ഒരു പ്ലെയിങ്ങ് 11 നിര തന്നെ ടീമിൽ ഒരുക്കുക എന്നത് തന്നെയാണ് എല്ലാ കാലത്തെയും നായകന്മാർക്ക് ഉള്ള വമ്പൻ ടാസ്ക്. ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തിൻ്റെ രാജാക്കന്മാരായിരുന്ന ഓസ്ട്രേലിയൻ ടീം തന്നെയാണ് അതിനൊരു നല്ല ഉദാഹരണം. ആദ്യം തൊട്ട് അവസാനം വരെ അവരുടെ നിരയിൽ വെടിക്കെട്ട് താരങ്ങൾ തന്നെയാണ് അണിനിരകാറ്. മാത്യു ഹെയ്ഡന്, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, ഡാമിയന്‍ മാര്ട്ടിന്, ആന്‍ഡ്രൂ സൈമണ്‍സ് എന്നീ പേരുകൾ ആരും തന്നെ മറക്കാൻ സാധ്യതയുള്ളതായി തോന്നുന്നില്ല. പക്ഷേ ഓസ്ട്രേലിയയ്ക്കു മാത്രമല്ല ഇന്ത്യയ്ക്കും അങ്ങനെ ഒരു താരനിര തന്നെ എന്നെ കാലങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നു. വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്, യുവരാജ് സിങ് തുടങ്ങിയവർ ഉൾപ്പെട്ടിരുന്ന ടീമിനെ തെല്ലുഭയത്തോടെയാണ് ആണ് മറ്റ് കളിക്കാർ നോക്കിക്കണ്ടിരുന്നത്.
ഫാബുലസ് ഫോർ എന്നറിയപ്പെട്ടിരുന്ന നാലു താരങ്ങൾ നമുക്കുണ്ടായിരുന്നു. ഇവർക്ക് മുകളിൽ പിന്നീട് ആരും വന്നിട്ടില്ല എന്നത് വിഷമകരമായ ഒരു സത്യം. അവർ ആരൊക്കെയാണെന്ന് അറിയണ്ടേ? സച്ചിന്, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ് എന്നിവരായിരുന്നു ആ ഫാബ് ഫോർ. ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നു എന്ന് ചില കാരണങ്ങളും ഉണ്ടായിരുന്നു അതെന്താണെന്ന് നോക്കാം. ഒരുകാലത്ത് വിദേശപര്യടനങ്ങളിൽ തീർത്തും നിരാശാജനകമായ പ്രകടനം കാഴ്ച വച്ചിരുന്ന ഇന്ത്യൻ ടീമിൽ ഒരു മാറ്റം വന്നത് സൗരവ് ഗാംഗുലി നായകസ്ഥാനത്ത് എത്തിയതിനുശേഷമാണ്. പാസ്പോർട്ടിലെ നാലുപേരും വളരെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ആണ് ഹോംഗ്രൗണ്ടിലും പുറo രാജ്യങ്ങളിലും കാഴ്ചവച്ചത്. 2007 ഇംഗ്ലണ്ടിൽ പരമ്പര നേടിയതും അതും മറ്റുമൊക്കെ ഇതിനുശേഷം ആണെന്ന് പറയാം.
ഈ ഫാബ്ഫോറിനേ നമ്മൾ ഇതിഹാസങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇന്നത്തെ കളിക്കാറ്ക്കിടയിൽ അങ്ങനെ ആരുണ്ട് എന്നത് അത് ഒരു ഉത്തരമില്ലാത്ത ചോദ്യമായി ആയി തുടരുകയാണ്. സച്ചിന് ലോകക്രിക്കറ്റിന്റെ ദൈവമാകുമ്പോള്‍ ഗാംഗുലി നിലവിലെ ബിസിസി ഐ പ്രസിഡന്റാണ്. ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനും ലക്ഷ്മണ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും. ഇന്നത്തെ താരങ്ങളിൽ എത്രപേർ വിരമിച്ചു കഴിഞ്ഞാലും ഈ സ്ഥാനങ്ങളിലേക്ക് ഉയരും എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.