മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മലൈക അറോറ. ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാൾ ആയിരുന്നു ഇവർ. ഇതുകൂടാതെ ഒരു നല്ല നറുക്കെ കൂടിയാണ് ഇവർ. മണിരത്നം സംവിധാനം ചെയ്ത ഷാറൂഖ് ഖാൻ ചിത്രമാണ് ദിൽസേ. ഈ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് ചയ്യ ചയ്യാ. ഇതിന് ചുവടുവെക്കാത്ത ആരും തന്നെ ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. ഇതിൽ ഉണ്ടായിരുന്ന നർത്തകി മലൈക അറോറ ആണ്. വളരെ ബുദ്ധിമുട്ടി ആയിരുന്നു ഈ രംഗങ്ങൾ എല്ലാം സ്ഥിരീകരിച്ചത്. ഇപ്പോൾ ഈ പാട്ടിൻറെ സ്ത്രീകളുടെ സമയത്ത് നടന്ന സംഭവങ്ങൾ വെളിപ്പെടുത്തുകയാണ് താരം.
“പാട്ടിന്റെ ചിത്രീകരണത്തിനിടയിൽ ഞാൻ പലവട്ടം വീണു. ശക്തമായ കാറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ ഇടത്തോട്ടും വലത്തോട്ടും കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അത് തടയുവാൻ വേണ്ടി അവർ എൻറെ ഗാഗ്രയിലൂടെ ഒരു കയറിട്ട് എന്നെ ട്രെയിനിൽ കെട്ടിയിടുകയായിരുന്നു ചെയ്തത്. ട്രെയിനിന്റെ വേഗത കൂടുന്നതും കുറയുന്നതും അനുസരിച്ച് എൻറെ ബാലൻസ് നിലനിർത്തുവാൻ വേണ്ടിയായിരുന്നു അവർ ഇങ്ങനെ ചെയ്തത്. എന്നാൽ കയർ അയച്ചപ്പോൾ ഞാൻ കണ്ടത് ഒരുപാട് മുറിവുകൾ ആണ്. ഒരുപാട് ഭയന്നുപോയി എല്ലാവരും, രക്തം ഒലിക്കുന്നുണ്ടായിരുന്നു” – നടി പറയുന്നു.
ഒരു റിയാലിറ്റി ഷോയുടെ ഇടയിൽ വച്ചാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. എ ആർ റഹ്മാൻ ആണ് ഈ മനോഹര ഗാനം ഒരുക്കിയത്. ഇന്ത്യയിലെ കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാൾ ആയിട്ടുള്ള ഗുൽസാർ ആണ് ഈ പാട്ടിന് വരികൾ എഴുതിയത്. ഈ പാട്ടിനു ശേഷമാണ് ഇവർ മലയാളത്തിലെ മുൻനിര ഡാൻസർമാരിൽ ഒരാളായി മാറിയത്. പിന്നീട് സൽമാൻഖാന്റെ സഹോദരൻ അർബാസ് ഖാനെ ഇവർ വിവാഹം ചെയ്തു.
എന്നാൽ പിന്നീട് ഇദ്ദേഹത്തെ ഇവർ വിവാഹമോചനം ചെയ്യുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. ഇപ്പോൾ അർജുൻ കപൂർ എന്ന നടനുമായി ഇവർ റിലേഷൻഷിപ്പിൽ ആണ്. നടിയെക്കാൾ വളരെ പ്രായം കുറഞ്ഞ നടനാണ് അർജുൻ കപൂർ. നിരവധി ആളുകൾ ഇവർക്ക് നേരെ വിമർശനം ഉന്നയിച്ചുകൊണ്ട് എത്തിയെങ്കിലും ഇപ്പോൾ ഇരുവരും അവരുടെ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.