മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. കേരളത്തിൽ മമ്മൂട്ടി മോഹൻലാൽ സിനിമകൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ഇദ്ദേഹത്തിന്റെ സിനിമകൾക്കും കേരളത്തിൽ ലഭിക്കുന്നത്. ഈ വർഷം തുടക്കത്തോടെ ആയിരുന്നു ഇദ്ദേഹം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് ഇദ്ദേഹത്തിന്റെ പാർട്ടിയുടെ പേര്. കഴിഞ്ഞദിവസം ആയിരുന്നു പാർട്ടിയുടെ ഔദ്യോഗിക പതാക പുറത്തിറങ്ങിയത്. ഒരു ഫ്ലാഗ് ആന്തവും പുറത്തിറങ്ങിയിരുന്നു.
ചുവപ്പും മഞ്ഞയും തമ്മിലുള്ള പതാകയാണ് താരം പാർട്ടിക്ക് വേണ്ടി അവതരിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു താരം ചെന്നൈയിൽ പതാക അവതരിപ്പിച്ചത്. പതാകയെക്കുറിച്ച് താരം ഇന്ന് അണികളോട് വിശദീകരണം നടത്തും. ജനാധിപത്യവും മതേതരത്വവും സാമൂഹിക നീതിയും ഉറപ്പാക്കും എന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസം ഉണ്ട് എന്നുമാണ് താരം വ്യക്തമാക്കുന്നത്. മതസൗഹാർദവും ഐക്യവും സമത്വവും ആണ് ഈ പാർട്ടി നിലകൊള്ളാൻ ആഗ്രഹിക്കുന്നത് എന്നും പറയപ്പെടുന്നു.
തമിഴ് ഭാഷയ്ക്കുവേണ്ടി ജീവൻ നൽകിയ ആളുകളുടെ പോരാട്ടം തുടരും എന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ ചടങ്ങിൽ ഇദ്ദേഹം പങ്കെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അതേ സമയം സിനിമാ മേഖലയിലെ നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് സംവിധായകൻ ലോഗേഷ് കനകരാജ് പറഞ്ഞ കാര്യങ്ങളാണ്.
സമൂഹമാധ്യമമായ എക്സിൽ ആയിരുന്നു ലോഗേഷ് ആശംസകൾ അർപ്പിച്ചത്. താരത്തെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട് സംവിധായകൻ. പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. അതേസമയം അടുത്ത സിനിമ കൂടി കഴിഞ്ഞാൽ വിജയി ഔദ്യോഗികമായി സിനിമ വിടും എന്നാണ് പറയപ്പെടുന്നത്. പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ ആയിരിക്കും ഇദ്ദേഹം എന്നും പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ലിയോ 2 എന്ന സിനിമ സംഭവിച്ചേക്കില്ല എന്നാണ് പറയപ്പെടുന്നത്. ഇതോടെ നിരാശയിലാണ് ആരാധകർ. സെപ്റ്റംബർ അഞ്ചാം തീയതി ആണ് വിജയിയുടെ ഏറ്റവും പുതിയ സിനിമയായ ഗോട്ട് പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഇതിനുശേഷം എച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ആയിരിക്കും വിജയ് അഭിനയിക്കുന്നത്. ഇതായിരിക്കും നടന്റെ കാര്യത്തിലെ അവസാനത്തെ സിനിമ എന്നും പറയപ്പെടുന്നു.