മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തൃഷ. കഴിഞ്ഞ 20 വർഷക്കാലമായി ഇവർ സിനിമാ മേഖലയിൽ വളരെ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ലിയോ എന്ന സിനിമയിൽ ഇവർ നായികയായി അഭിനയിച്ചിരുന്നു. അതേസമയം ഇവരുടെ വിവാഹ കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറാറുള്ള കാര്യങ്ങളിൽ ഒന്നാണ്.
തൃഷയുടെ വിവാഹം ഒരിക്കൽ ഉറപ്പിച്ചിരുന്നു. 2015 വർഷത്തിൽ ആയിരുന്നു ഇത്. ബിസിനസുകാരനായ ഒരു വ്യക്തിയുമായിട്ടായിരുന്നു തൃഷയുടെ വിവാഹം ഉറപ്പിച്ചത്. വരുൺ മണിയൻ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ പുറത്തുവന്നിരുന്നു. ഒരുകാലത്ത് മലയാളികൾക്കിടയിൽ പോലും ഈ ചിത്രങ്ങൾ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
ഇരുവരുടെയും കുടുംബത്തിൻറെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ എല്ലാം നടത്തിയത്. എന്നാൽ ഇവർക്കിടയിൽ പിന്നീട് ഉണ്ടായ പ്രശ്നങ്ങൾക്ക് ശേഷം വിവാഹം ഉപേക്ഷിക്കുകയായിരുന്നു. എന്ത് കാരണം കൊണ്ടാണ് വിവാഹം ഉപേക്ഷിച്ചത് എന്ന കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുനിന്നിട്ടില്ല. താരം ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പിന്നീട് നടിയുടെ വിവാഹ കാര്യം പലതവണ ചർച്ചയായിട്ടുണ്ട്. എന്നാൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്ത് കാരണം കൊണ്ടാണ് താരം ഇതുവരെയും വിവാഹം ചെയ്യാത്തത് എന്ന കാര്യവും ദുരൂഹമായി തുടരുകയാണ്. അതേസമയം വരുൺ മണിയൻ വീണ്ടും വിവാഹിതനാക്കാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നടി ബിന്ദു മാധവിയുമായി ഇദ്ദേഹം ഡേറ്റിംഗിൽ ആണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ബിന്ദു മാധവി സ്ഥിതീകരിച്ചിട്ടുണ്ട്. തൃഷയുമായുള്ള ബന്ധം വേർപെടുത്തിയതിനുശേഷം ആണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. അതല്ലാതെ തൃഷയുമായുള്ള ബന്ധം പകരുവാൻ താൻ അല്ല കാരണമെന്നും ബിന്ദു പറഞ്ഞിട്ടുണ്ട്. കുറച്ചുകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു എങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വരുന്നത് ഇപ്പോൾ മാത്രമാണ്.