ഒളിച്ചോടി വിവാഹം, നാണക്കേടിൽ പഠനം ഉപേക്ഷിച്ചു നോബിയുടെ ഭാര്യ, ഇപ്പോൾ താരം കൈവരിച്ചിരിക്കുന്ന അപൂർവ്വ നേട്ടം കണ്ടോ? നോബിക്ക് ഇനി ഭാര്യയെ ഓർത്ത് അഭിമാനിക്കാം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നോബി മാർക്കോസ്. വോഡഫോൺ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആര്യ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. രണ്ടുപേരും രണ്ടു മതങ്ങളിൽ വിശ്വസിക്കുന്നവർ ആയിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നു. ഇതിനെ മറികടന്നുകൊണ്ട് ആയിരുന്നു ഇവർ വിവാഹം ചെയ്തത്.

ഇവർ പഠിച്ചിരുന്ന ലോ കോളേജിൽ പരിപാടി അവതരിപ്പിക്കുവാൻ വേണ്ടി എത്തിയത് ആയിരുന്നു നോബി. ഇരുവർക്കും ഇടയിലെ പ്രണയത്തിന് തടസ്സമായി വീട്ടുകാർ നൽകാൻ കാരണം ഇവരുടെ മത വിശ്വാസങ്ങൾ തന്നെയായിരുന്നു. എന്നാൽ അതെല്ലാം അറിയപ്പെടുന്നതുകൊണ്ട് ഇവർ ഒന്ന് ആവുകയായിരുന്നു. ഒളിച്ചോടിയിട്ടായിരുന്നു ഇവരുടെ വിവാഹം. എന്നാൽ പിന്നീട് നാണക്കേട് കാരണം ആര്യ പഠിക്കുവാൻ പോയില്ല.

ഇപ്പോൾ വളരെ സന്തോഷമുള്ള ഒരു വാർത്തയാണ് നോബി അറിയിച്ചിരിക്കുന്നത്. ഒളിച്ചോടിയത്തിന്റെ നാണക്കേടിൽ ആയിരുന്നു ആര്യ പഠനം നിർത്തിയത്. പക്ഷേ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ വീണ്ടും പഠിക്കണം എന്ന മോഹം അവർക്ക് ഉണ്ടായി. അതോടെ പഠനം വീണ്ടും ആരംഭിക്കുകയായിരുന്നു. ഇപ്പോൾ താരം ഒരു അഭിഭാഷക ആയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ആണ് എൻറോൾമെന്റ് നടന്നത്.

ഹൈക്കോടതി കെട്ടിടത്തിലെ ഹാളിൽ വെച്ചാണ് ബാർ കൗൺസിൽ ഓഫ് കേരളയിൽ താരം അംഗത്വം എടുത്തത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നോബി തന്നെയാണ് ഈ വിവരം സമൂഹം മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചത്. നിൻറെ സ്വപ്നം നീ യാഥാർത്ഥ്യമാക്കിയിരിക്കുന്നു എന്നും അഭിനന്ദനങ്ങൾ അഡ്വക്കേറ്റ് ആര്യ നോബി എന്നുമായിരുന്നു നോബി സമൂഹ മാധ്യമങ്ങളിൽ എഴുതിയത്.