മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഇദ്ദേഹത്തിൻറെ മകനാണ് ആര്യൻ ഖാൻ. കഴിഞ്ഞവർഷം ഇദ്ദേഹം ഒരു ലഹരി പാർട്ടിയിൽ പങ്കെടുത്തു എന്ന് ആരോപിച്ചുകൊണ്ട് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തെളിവുകൾ ഒന്നും കണ്ടുപിടിക്കാൻ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു ഇത്. എന്നാൽ ഷാരൂഖ് ഖാനെ മോശമാക്കി ചിത്രീകരിക്കുവാൻ വേണ്ടി ചില രാഷ്ട്രീയകക്ഷികൾ മനപൂർവ്വം നടത്തിയ ഒരു നാടകമാണ് ഇത് എന്നും ആരോപണങ്ങൾ ഉണ്ട്.
അതേസമയം ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സംഭവത്തിൽ ആര്യൻ ഖാന് ജാമ്യം ലഭിക്കുവാൻ വേണ്ടി ആരാണ് ആൾ ജാമ്യം നിന്നത് എന്നറിയുമോ? മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയാണ് ഷാറൂഖ് ഖാന്റെ മകനുവേണ്ടി ജാമ്യം നിന്നത്. മലയാളത്തിൽ ഇവർ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും നായകന്മാർ ആയി എത്തിയ സിനിമയിൽ ആയിരുന്നു ഇവർ നായികയായി എത്തിയത്.
ഹരികൃഷ്ണൻസ് എന്ന സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി എത്തിയ ജൂഹി ചൗളയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ഇവർ എന്ന് മാത്രമല്ല ഇരുവരും ഒരുമിച്ചു ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണൻസ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഷാറൂഖ് ഖാൻ സിനിമയുടെ സെറ്റിൽ എത്തുകയും മമ്മൂട്ടിയെയും മോഹൻലാലിനെയും നേരിൽ കാണുകയും ചെയ്യുകയും അതിൻറെ ചിത്രം പകർത്തുകയും ചെയ്തിരുന്നു. അത് ഇന്നും ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമാണ്.
ബോംബെ ഹൈക്കോടതി ആണ് ആര്യന് ജാമ്യം അനുവദിച്ചത്. തനിക്ക് സഹായിക്കുവാൻ ഒരു അവസരം ലഭിച്ചപ്പോൾ അത് ചെയ്തു എന്നാണ് ഈ സംഭവത്തെക്കുറിച്ച് നടി പറയുന്നത്. അതേസമയം ഐപിഎൽ മത്സരങ്ങളിൽ കൊൽക്കത്തയുടെ ഫ്രാഞ്ചൈസിയുടെ സഹ ഉടമ കൂടിയാണ് ഷാറൂഖ് ഖാനും ജൂഹി ചൗളയും.