മൈൻഡ് മൊത്തം ബ്ലാങ്ക് ആയിരുന്നു, സഫലമീ യാത്ര പെട്ടെന്ന് മനസ്സിലേക്ക് വന്നതാണ്- മലയാളികളുടെ പ്രിയപ്പെട്ട ക്ലാസ്മേറ്റ്സിനെ കുറിച്ച് സംവിധായകൻ ലാൽ ജോസ്

ലാൽ ജോസ് എന്ന പേരു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന സൂപ്പർ ഹിറ്റ് പടങ്ങളിൽ ഒന്നാണ് ക്ലാസ്മേറ്റ് പുതിയ തലമുറയുടെയും പഴയ തലമുറയുടെയും പേഴ്സണൽ ഫേവറിറ്റുകളിൽ ഒന്നാണ് ഈ ചിത്രം ഒരു ട്രെൻഡ് സെറ്റർ കൂടിയായിരുന്നു ക്ലാസ്മേറ്റ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ചിത്രത്തിൻറെ ഷൂട്ടിങ്ങിന് സമയത്ത് തനിക്ക് ഉണ്ടായിരുന്ന വിഷമതകളെ കുറിച്ചും ക്ലാസ്മേറ്റിന്റെ പിറവിയെക്കുറിച്ചും എല്ലാം ലാൽ ജോസ് ഈയടുത്ത് സംസാരിച്ചു എന്താണ് ഇതെന്ന് നോക്കാം.

അധികം ഹോംവർക്ക് ഒന്നും തന്നെ ചെയ്യാതെ എടുത്ത ചിത്രമാണ് ക്ലാസ്മേറ്റ്സ്. ഒരു ബാംഗ്ലൂരിലെ എൻജിനീയറിങ് കോളേജിൽ വച്ച് നടക്കുന്ന സംഭവമായിട്ട് ആയിരുന്നു ആദ്യം കഥ എഴുതിയത് എങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു അന്ന് രാത്രി ഞാനും സുഹൃത്തും വെളുക്കുവോളം നമ്മുടെ കോളേജ് കാലത്തെ കഥ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അതിൻറെ പിറ്റേന്നാണ് നമുക്ക് ആ കഥ കിട്ടിയത്. അതുതന്നെയാണ് ക്ലാസ്മേറ്റ് കഥയും നമുക്കുചുറ്റും നമ്മുടെ ക്യാമ്പസുകളിൽ ഉണ്ടായിരുന്ന കഥാപാത്രങ്ങളും കഥയും ആണ് ക്ലാസ്മേറ്റ്സിൽ ചെയ്തിരിക്കുന്നതും.

ക്ലാസ്മേറ്റ്സിന്റെ ഷൂട്ട് തുടങ്ങുന്നതിന് കുറച്ചുനാൾ മുൻപ് കുടുംബത്തിൽ ഒരു കൊച്ചു കുട്ടിയുടെ മരണം ഉണ്ടായിരുന്നു എന്നും മോൻറെ അടക്കിന് ശേഷം സെമിത്തേരിയിൽ നിന്ന് നേരെ ക്ലാസ്മേറ്റിന്റെ ലൊക്കേഷനിലേക്കാണ് പോയതെന്നും സംവിധായകൻ ഓർത്തെടുക്കുന്നു. തിരക്കഥയിൽ ഇല്ലാത്ത പല രംഗങ്ങളും പെട്ടെന്ന് ആലോചനയിൽ വന്നതിന്റെ ഫലമായി എടുത്തതാണെന്നും ഒക്കെ ലാൽ ജോസ് പറയുന്നുണ്ട്. നരേൻ അവതരിപ്പിച്ച മുരളിയുടെ കഥാപാത്രം ഒരു കവിത ചൊല്ലുന്ന രംഗം അങ്ങനെ ഉണ്ടായതാണ് പെട്ടെന്ന് എൻ എൻ കക്കാടിന്റെ സഫലമി യാത്ര ഓർമ്മ വരികയും ഉടനെ ഒരാളെ വിട്ട് ആ പുസ്തകം എടുക്കുകയും ചെയ്തു. ആ കവിത ചൊല്ലുന്ന രംഗമാണ് സിനിമയിൽ മുരളിയെ സുഹൃത്തുക്കൾ ഓർക്കുമ്പോൾ കാണിച്ചത്.