മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിവിൻ പോളി. കുറച്ചുനാളുകൾക്ക് മുൻപായിരുന്നു ഇദ്ദേഹത്തിനെതിരെ ബലാത്സംഗം കുറ്റം വന്നത്. ഒരു യുവതി ആയിരുന്നു ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത്. കോതമംഗലം സ്വദേശിനി ആയിരുന്നു ഇവർ. നടൻ ഉൾപ്പെടെ ആറു പേർക്കെതിരെ ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഇവർ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എഫ്ഐആർ റദ്ദാക്കുവാൻ അപേക്ഷ നൽകില്ല എന്നാണ് ഇപ്പോൾ നടൻ അറിയിക്കുന്നത്. കേസ് തനിക്ക് എതിരാകില്ല എന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം. യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണങ്ങൾ തള്ളിക്കൊണ്ട് നിവിൻ പോളിയും രംഗത്തെത്തിയിരുന്നു. വാർത്ത പുറത്തുവന്ന അന്നുതന്നെ രാത്രി ഇദ്ദേഹം വാർത്ത സമ്മേളനം വിളിച്ചിരുന്നു. യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ ഇദ്ദേഹം നിഷേധിച്ചിരുന്നു.
തന്നെ ദുബായിൽ വച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പറഞ്ഞത്. 2023 ഡിസംബർ പതിനാലാം തീയതി ആണ് സംഭവം നടക്കുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതേ ദിവസം നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. ഇതിൻറെ തെളിവിന് വേണ്ടി സിനിമയുടെ സംവിധായകനും അതിലെ അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
ഗുരുതരമായ വകുപ്പുകൾ ആണ് നിവിൻപോളി ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിൽ ഒന്നാണ് കൂട്ട ബലാത്സംഗം. മറ്റുമാണ് സ്ത്രീത്വത്തെ അപമാനിക്കൽ. ഈ വകുപ്പുകൾ എല്ലാം ചേർത്ത് ആറാം പ്രതിയായ നിവിൻ പോളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തി എന്നും അത് പുറത്തുവിടും എന്ന് പറഞ്ഞുകൊണ്ട് ഭീഷണിപ്പെടുത്തി എന്നും ഒക്കെ ആയിരുന്നു യുവതി പറഞ്ഞത്. എന്നാൽ യുവതിയുടെ മൊഴിയിൽ ആദ്യം മുതൽ തന്നെ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതുവരെ ഈ കേസിൽ നിവിൻ പോളിക്ക് ക്ലീൻചിറ്റ് ലഭിച്ചിട്ടില്ല എങ്കിലും മലയാളികളുടെ മനസ്സാക്ഷിയുടെ കോടതിയിൽ നിവിൻ പോളിക്ക് ക്ലീൻചിറ്റ് നൽകപ്പെടുകയായിരുന്നു.