വലിയ രീതിയിൽ വിവാദമായി മാറിയ സംഭവമായിരുന്നു വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണം. എസ്എഫ്ഐ പ്രവർത്തകർ ഇദ്ദേഹത്തെ അടിച്ചു കൊന്നതാണ് എന്നാണ് പറയപ്പെടുന്നത്. സിദ്ധാർത്ഥൻറെ പിതാവും അത് ആരോപിക്കുന്നു. എന്നാൽ ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ എസ്എഫ്ഐക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. കോളേജുകളിലെ റാഗിംഗ് അവസാനിപ്പിച്ച സംഘടനയാണ് എസ്എഫ്ഐ എന്നും റാഗിംഗ് കാരണം എസ്എഫ്ഐക്ക് ഒരുപാട് പ്രവർത്തകരെ നഷ്ടമായിട്ടുണ്ട് എന്നുമായിരുന്നു എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞത്. മാത്രവുമല്ല മരണശേഷം സിദ്ധാർത്ഥനെ എസ്എഫ്ഐ പ്രവർത്തകനാക്കി മാറ്റുവാനുള്ള നാടകവും ഇവർ കളിച്ചിരുന്നു.
ഇപ്പോൾ സംഭവത്തിന്റെ കെട്ടെല്ലാം അടങ്ങിയിരിക്കുന്ന വേളയിൽ മരണത്തിന് കാരണക്കാർ എന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേരെ തിരിച്ചെടുക്കാനുള്ള ഉത്തരവായിരുന്നു കൊണ്ടുവന്നിരുന്നത്. സസ്പെൻഷനിൽ ആയിരുന്ന കോളേജ് ഡീൻ, ഹോസ്റ്റൽ വാർഡൻ എന്നിവരെ ആയിരുന്നു സർവീസിൽ തിരികെ എടുക്കുവാനുള്ള തീരുമാനം കൊണ്ടുവന്നിരുന്നത്. ഇത് ഇപ്പോൾ ഗവർണർ ആറിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മാനേജിങ് കൗൺസിൽ ആയിരുന്നു ഈ നടപടി കൊണ്ടുവന്നിരുന്നത്. ഇതിനെതിരെ സിദ്ധാർത്ഥന്റെ കുടുംബവും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനും ഗവർണറെ സമീപിച്ചിരുന്നു.
സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച കമ്മിറ്റി ആയിരുന്നു വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റൻറ് വാർഡനും കുറ്റക്കാരാണ് എന്ന് ആരോപണം ഉണ്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടി എടുക്കണം എന്നും ആവശ്യം ഉയർന്നിരുന്നു. റിപ്പോർട്ട് പരിഗണിച്ച സർവ്വകലാശാല മാനേജിംഗ് കൗൺസിൽ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് ഒരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
വെറ്റിനറി സർവകലാശാല ഭരണസമിതിയുടെ ഇച്ഛ തീരുമാനം അക്കാദമിക് സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നൽകുക എന്ന നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യമല്ല എന്നും സർവ്വകലാശാലയുടെ ഈ തീരുമാനം റദ്ദാക്കണം എന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു സിദ്ധാർത്ഥന്റെ മാതാപിതാക്കളും യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഒരുമിച്ചു നിവേദനം ഗവർണർക്ക് നൽകിയത്.