മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് മാധവ്. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് ദേവിക നമ്പ്യാർ. അടുത്തിടെ ആയിരുന്നു ഇവർക്ക് ഒരു കുട്ടി ജനിച്ചത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. ആത്മജ എന്നാണ് കുട്ടിയുടെ പേര്. തങ്ങളുടെയും കുട്ടിയുടെയും വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഈ യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇവർ. അടുത്തിടെ ആയിരുന്നു രണ്ടാമത്തെ കുട്ടി വരുന്നതിന്റെ വിശേഷം ഇവർ അറിയിച്ചത്.
എന്നാൽ ഇത് ഒട്ടും പ്ലാൻ ചെയ്തത് ആയിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. ദൈവം തരുന്നതാണെന്ന് കരുതി സ്വീകരിക്കുന്നു എന്നാണ് വിജയി പറഞ്ഞത്. ആദ്യത്തേത് പോലെയല്ല ഇത്തവണ ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ട് എന്നാണ് ദേവിക പറയുന്നത്. ഇടയ്ക്കിടെ ചില വയ്യായ്മകൾ വരാറുണ്ട് എന്നും അതുകൊണ്ട് ചെറിയ യാത്രകളൊക്കെ ചെയ്യാനുള്ള പ്ലാനിൽ ആണ് ഇത്തവണ എന്നുമാണ് ദേവിക പറയുന്നത്. അതുപോലെ തന്നെ വീഡിയോയും ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നാണ് ദേവിക പറയുന്നത് എവിടെയെങ്കിലും പോകണമെന്നു കരുതി പെട്ടി തയ്യാറാക്കി വെച്ചിട്ട് രണ്ടാഴ്ചയായി എന്നും താരം കൂട്ടിച്ചേർക്കുന്നു. എപ്പോഴൊക്കെ കൃത്യമായ പ്ലാനിങ് ഒക്കെയായി ട്രിപ്പ് പോകാൻ ആലോചിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പണി പാളിയിട്ടേ ഉള്ളൂ എന്നാണ് ദേവിക പറയുന്നത്. അതുകൊണ്ടാണ് ഇത്തവണ പ്ലാൻ ഒന്നുമില്ലാതെ ഉള്ള ഡ്രസ്സ് എല്ലാം എടുത്ത് അങ്ങ് പോകാം എന്നു കരുതിയത് എന്നാണ് ദേവിക പറയുന്നത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ഇറങ്ങിയത് മുതലുള്ള വിശേഷങ്ങൾ ആണ് ഇവർ വീഡിയോയിൽ പറയുന്നത്.
കസിന്റെ വീട്ടിലേക്ക് പോകുന്നുണ്ട് എന്നും അത് നിങ്ങളെ കാണിക്കാം എന്നും ഇവർ പറയുന്നു എങ്കിലും അവിടെ എത്തിയപ്പോൾ സമയം വൈകിയിരുന്നു. പിന്നീട് ഇവർ കൊച്ചിയിലായിരുന്നു എത്തിയത്. ഇനി എങ്ങോട്ടെങ്കിലും പോകണമോ അതോ ഇവിടെ വിശ്രമിച്ചാൽ മതിയോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നും ദേവിക പറയുന്നു. വീണിടം വിഷ്ണുലോകം എന്ന പോളിസി ആണ് എനിക്കുള്ളത് എന്നും എവിടേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ അതിനനുസരിച്ച് നമുക്ക് പ്ലാൻ ചെയ്യാം എന്നുമാണ് വിജയ് പറയുന്നത്.
അതേസമയം ദേവികയെ പോലെയല്ല വിജയി. ഇന്ന സമയത്ത് ഇറങ്ങി എത്ര മണിക്ക് പോകണം എന്ന് കൃത്യമായി പ്ലാൻ ചെയ്തു ഇറങ്ങുന്ന ആളാണ് മാഷ് എന്നാണ് ദേവിക പറയുന്നത്. വളരെ പെർഫെക്ഷൻ നോക്കുന്ന ആളാണ് എന്നും ഒരു മിനിറ്റ് തെറ്റിയാൽ എല്ലാം പാളും മാഷിന് എന്നുമാണ് ദേവിക പറയുന്നത്. പക്ഷേ തനിക്ക് നേരെ തിരിച്ചാണ് എന്നും അപ്പോൾ എന്തു സംഭവിക്കുന്നുവോ അതനുസരിച്ച് പോയാൽ മാത്രമേ ശരിയാവുള്ളൂ എന്നുമാണ് ദേവിക പറയുന്നത്. അതേസമയം ഗർഭിണിയായിരിക്കുന്ന സമയത്ത് ആണോ ട്രിപ്പ് ഒക്കെ പോകുന്നത് എന്ന് ചോദിച്ചുകൊണ്ട് ഒരു വിഭാഗം ആളുകൾ വരുന്നുണ്ട്. ഇതുപോലെയുള്ള സാഹസങ്ങൾ ഒന്നും ഗർഭിണിയായിരിക്കുമ്പോൾ എടുക്കരുത് എന്നാണ് പ്രേക്ഷകർ പറയുന്നത്.