മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാളാണ് അമിതാബ് ബച്ചൻ. ഇന്ത്യൻ സിനിമയിലെ ദ്രോണാചാര്യർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. കൽക്കി എന്ന സിനിമയിൽ അതിഗംഭീര പെർഫോമൻസ് ആണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്. അതേസമയം ഇദ്ദേഹത്തിന്റെ പരസ്യ വരുമാനം ഇദ്ദേഹത്തിൻറെ സിനിമ വരുമാനത്തേക്കാൾ എത്രയോ ഇരട്ടിയാണ്. ഒരുപാട് ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് അമിതാഭ് ബച്ചൻ. ഇന്ത്യയിലെ ജനങ്ങൾ എല്ലാവരും തിരിച്ചറിയുന്ന ഒരേ ഒരു മുഖങ്ങളിൽ ഒന്നു കൂടിയാണ് അമിതാബ് ബച്ചൻ എന്ന് വേണമെങ്കിൽ പറയാം.
കോടികൾ വില വരുന്ന സമ്പാദ്യമാണ് ഇദ്ദേഹം ഇതിനോടകം ഉണ്ടാക്കി എടുത്തിട്ടുള്ളത്. തൻറെ സ്വത്തുക്കൾ എല്ലാം എന്തുചെയ്യണമെന്ന് കാര്യത്തിൽ നേരത്തെ തന്നെ ഇദ്ദേഹം ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. രണ്ടു മക്കൾ ആണ് ഇദ്ദേഹത്തിനുള്ളത്. ശ്വേതാ ബച്ചൻ എന്നാണ് മൂത്തമകളുടെ പേര്. അഭിഷേക് ബച്ചൻ എന്നാണ് രണ്ടാമത്തെ മകൻറെ പേര്. രണ്ടുപേരെയും ഒരുപോലെയാണ് കണ്ടത് എന്നും ഇവരെ വേർതിരിച്ചു കണ്ടിട്ടില്ല എന്നുമാണ് അമിതാഭ് ബച്ചൻ പറയുന്നത്.
ഞാൻ മരിക്കുമ്പോൾ എനിക്ക് ഉള്ളതെല്ലാം തുല്യമായി എൻറെ മക്കൾക്ക് വീതിച്ചു നൽകും എന്നാണ് ഇദ്ദേഹം പറയുന്നത്. വർഷങ്ങൾക്ക് മുന്നേ തന്നെ ഇരുവരും ഈ തീരുമാനമെടുത്തതാണ്. എല്ലാവരും പറയുന്നത് പെൺകുട്ടിക്ക് സ്വത്തിൽ അവകാശം നൽകേണ്ട കാര്യമില്ല എന്നാണ് എന്നും കാരണം അവളെ കല്യാണം കഴിച്ച് മറ്റൊരു വീട്ടിലേക്ക് നമ്മൾ അയച്ചതാണല്ലോ എന്നുമൊക്കെയായിരിക്കും. പക്ഷേ എനിക്ക് ഇപ്പോഴും അവൾ എൻറെ മകൾ തന്നെയാണ് എന്നും അഭിഷേകിനുള്ള അതേ അവകാശം ശ്വേതക്കും ഉണ്ട് എന്നുമായിരുന്നു അമിതാഭ് ബച്ചൻ പറഞ്ഞത്.
50 കോടി വിലമതിക്കുന്ന ഇദ്ദേഹത്തിന്റെ പേരിലുള്ള ഒരു ബംഗ്ലാവ് മകൾ ശ്വേതയ്ക്ക് ഇദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മക്കളോട് ഒരിക്കൽപോലും ഇദ്ദേഹം കർക്കശമായി പെരുമാറാൻ ശ്രമിച്ചിട്ടില്ല എന്നും അതുകൊണ്ടുതന്നെ ഇവരുടെ പരസ്പരമുള്ള ബഹുമാനവും സ്നേഹവും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. അതേസമയം തനിക്കൊരു മകൻ ജനിക്കുകയാണെങ്കിൽ അവൻ തൻറെ മകനെക്കാൾ ഉപരി നല്ലൊരു സുഹൃത്തായിരിക്കണം എന്ന് താൻ ആഗ്രഹിച്ചിരുന്നു എന്നും അതുപോലെ തന്നെ സംഭവിച്ചു എന്നുമാണ് അമിതാബ് പറയുന്നത്.