മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബോബി ചെമ്മണ്ണൂർ. ചെമ്മണ്ണൂർ ഗ്രൂപ്പിൻറെ ഓൾ ഇൻ ഓൾ എന്ന രീതിയിൽ ആണ് ഇദ്ദേഹം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. അതേസമയം കുടുംബ ബിസിനസ് വലിയ ഉയരങ്ങളിലേക്ക് എത്തിച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനോട് മലയാളികൾക്ക് ഒരു പ്രത്യേക താൽപര്യവും ആരാധനയും ഉണ്ട് എന്നത് സത്യമാണ്. ഇതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇദ്ദേഹം മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്.
ഇപ്പോൾ മറ്റൊരു ബിസിനസ് മേഖലയിലേക്ക് ഇദ്ദേഹം ചുവടെ വയ്ക്കുകയാണ്. ഇതിൻറെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. സിനിമ മേഖലയിലേക്ക് ആണ് ഇദ്ദേഹം കാലെടുത്തുവയ്ക്കുന്നത്. ബോച്ചേ സിനിമാനിയ എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഈ ബാനറിൽ ആയിരിക്കും സിനിമകൾ ഇറങ്ങുന്നത്.
ആദ്യത്തെ സിനിമ ബിഗ് ബഡ്ജറ്റ് സിനിമയായിരിക്കും എന്നാണ് ഇദ്ദേഹം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം ആദ്യത്തെ സിനിമ തന്നെ മലയാളികളെ വഴികാരികമായി ബാധിക്കുന്ന ഒരു വിഷയത്തിലാണ് ഇദ്ദേഹം എടുക്കാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആയിരിക്കും ചിത്രം കഥ പറയുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നുണ്ട്. സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഈ പ്രദേശത്തെ നിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.
അതേസമയം ഭാവിയിൽ നിർമ്മിക്കാൻ പോകുന്ന സിനിമകൾക്ക് വേണ്ടി നിരവധി തിരക്കഥകൾ ഇദ്ദേഹം തിരഞ്ഞെടുത്തു വച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ത്യൻ സിനിമ മേഖലയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്ന സിനിമകൾ എല്ലാ സിനിമാപ്രേമികൾക്കും പ്രതീക്ഷിക്കാവുന്നതാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്. വാർത്ത സമ്മേളനത്തിൽ ആണ് ഇദ്ദേഹം ഈ കാര്യങ്ങളെല്ലാം തന്നെ പറഞ്ഞത്. തൃശ്ശൂരിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഇതു സംബന്ധിച്ച വാർത്ത സമ്മേളനം നടന്നത്.