കഴിഞ്ഞ ദിവസമായിരുന്നു ഉത്തർപ്രദേശിൽ നിന്നും വേദനാജനകമായ ഒരു വാർത്ത പുറത്തുവന്നത്. ഒരു മത പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ നിരവധി ആളുകൾ മരണപ്പെട്ട സംഭവമായിരുന്നു ഇത്. തിക്കിലും തിരക്കിലും പെട്ടാണ് ഇവർ മരണപ്പെട്ടത്. ശ്വാസം മുട്ടിയും നിലത്ത് വീണവരുടെയും മേൽ മറ്റുള്ളവർ ചവിട്ടിയും അവരുടെ മേൽ വീണും ഉണ്ടായ ദുരന്തമായിരുന്നു ഇത്. ഒരു ആൾ ദൈവത്തിന്റെ പരിപാടിക്ക് ആയിരുന്നു ഇവർ എല്ലാവരും എത്തിയത്. വിഷയത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്തെത്തിയിട്ടുള്ളത്.
ഇപ്പോൾ മറ്റൊരു വേദനാജനകമായ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. രവി യാദവ് എന്ന ഒരു കോൺസ്റ്റബിൾ ആണ് ഇപ്പോൾ മരണപ്പെട്ടിരിക്കുന്നത്. 30 വയസ്സ് മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രായം. സംഭവത്തിനുശേഷം നിയോഗിക്കപ്പെട്ട ക്വിക് റെസ്പോൺസ് ടീമിൽ അംഗമായിരുന്നു ഇദ്ദേഹം. ഹൃദയഭേദകമായ കാഴ്ച കണ്ടതിനുശേഷം ഇദ്ദേഹത്തിന് ഒരു ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടർന്നാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇതാഹ് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
ഏകദേശം നൂറിനു മുകളിൽ ആളുകളാണ് മരണപ്പെട്ടിട്ടുള്ളത്. നിരവധി ആളുകളുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങൾ എല്ലാം തന്നെ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയിട്ടുണ്ട്. നൂറോളം ആളുകളുടെ മൃതദേഹം കൂട്ടിയിട്ടതുപോലെ കിടക്കുന്ന കാഴ്ച കണ്ടതാണ് ഇദ്ദേഹത്തിൻറെ മാനസികനില വഷളാക്കിയത് എന്നും അതിനെ തുടർന്നാണ് ഹാർട്ടറ്റാക്ക് ഉണ്ടായത് എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
“ഒരുപാട് ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ, മരിച്ചു കിടക്കുന്ന കാഴ്ച അദ്ദേഹത്തെ വല്ലാതെ ഷോക്കാക്കി. ഞങ്ങളെല്ലാവരും ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അദ്ദേഹം നിലച്ചു വീഴുകയായിരുന്നു. ഉടനെ തന്നെ ഞങ്ങൾ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു. പക്ഷേ എത്തിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു. ഒരുപക്ഷേ എക്യൂട്ട് ട്രോമ കാരണം ഉണ്ടായ മരണം ആയിരിക്കാം ഇത് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരുപാട് മൃതശരീരങ്ങൾ കണ്ടത് അദ്ദേഹത്തിൻറെ ഹൃദയത്തെ തകർത്തിരിക്കാം” – ഇതാണ് ലളിത് ചൗധരി എന്ന ഡോക്ടർ പറയുന്നത്. ഇദ്ദേഹവും സംഭവസ്ഥലത്ത് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു.