കുറച്ചു മലയാളികൾ എങ്കിലും കണ്ടിരിക്കാൻ സാധ്യതയുള്ള ഹിന്ദി സിനിമയാണ് ജബ് വി മെറ്റ്. ഷാഹിദ് കപൂർ ആണ് ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിവ്യ സേത്ത് എന്ന നടിയാണ്. ഇപ്പോൾ ഇവരുടെ മകൾ മരണപ്പെട്ടിരിക്കുകയാണ് എന്ന ദാരുണമായ വാർത്തയാണ് പുറത്തുവരുന്നത്. വെറും 23 വയസ്സ് മാത്രമായിരുന്നു മകളുടെ പ്രായം. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് മകളുടെ മരണം സംഭവിക്കുന്നത്.
മിഹിക ഷാ എന്നായിരുന്നു മകളുടെ പേര്. പനിയെ തുടർന്നായിരുന്നു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഇവരുടെ കണ്ടീഷൻ ആശുപത്രിയിൽ വച്ച് വഷളാവുകയായിരുന്നു. ഇവർക്ക് അപസ്മാരം ഉണ്ടാവുകയായിരുന്നു. ഓഗസ്റ്റ് എട്ടാം തീയതി മകൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഒരു പ്രാർത്ഥനയോഗം പോലും ഇവർ സംഘടിപ്പിച്ചിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ മകൾ സ്വർഗ്ഗത്തിലേക്ക് പോയിരിക്കുകയാണ് എന്നാണ് ഇവരുടെ കുടുംബം ഇപ്പോൾ അറിയിക്കുന്നത്. മുതിർന്ന ബോളിവുഡ് താരങ്ങളിൽ ഒരാളായ സുഷമാ സേത്തിൻ്റെ കൊച്ചുമകൾ കൂടിയാണ് മിഹിക.
ഈ വരുന്ന സെപ്റ്റംബറിൽ ഇവർക്ക് 24 വയസ്സ് തികയാനിക്കുകയായിരുന്നു. അതിനിടയിലാണ് ദാരുണമായ സംഭവം നടക്കുന്നത്. ഷാഹിദ് കപൂർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയുടെ വേഷമായിരുന്നു ജബ് വി മെറ്റ് എന്ന സിനിമയിൽ ദിവ്യ അവതരിപ്പിച്ചത്. ഇതുകൂടാതെ ഇംഗ്ലീഷ് വിഗ്ലീഷ്, ആർട്ടിക്കിൾ 370 എന്നീ സിനിമകളിലും ഇവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം ബോളിവുഡിൽ അകത്തുനിന്നും പുറത്തുനിന്നും ധാരാളം ആളുകൾ ആണ് ഇപ്പോൾ അന്തരിച്ച മകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. യുവാക്കളുടെ പെട്ടെന്ന് ഉണ്ടാകുന്ന മരണം കുറച്ചൊന്നുമല്ല ആളുകളെ ഞെട്ടിപ്പിക്കുന്നത്. എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഇപ്പോൾ എല്ലാവരും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ലൈഫ് സ്റ്റൈൽ ഡിസീസുകൾ കാരണമാണ് ഇങ്ങനെ ഉണ്ടാവുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ വിലയിരുത്തൽ. എന്തായാലും ഈ കൊച്ചു മകളുടെ വേർപാട് താങ്ങുവാനുള്ള കരുത്ത് ദൈവം ഈ കുടുംബത്തിന് നൽകട്ടെ എന്നാണ് പ്രേക്ഷകർ പ്രാർത്ഥിക്കുന്നത്.